/sathyam/media/media_files/2026/03/01/kmcc-2026-03-01-14-40-12.jpg)
ജിദ്ദ: പരിശുദ്ധ റമദാനിന്റെ ആത്മീയ മഹത്വം ഉയര്‍ത്തിപ്പിടിച്ച് ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച മെഗാ ഇഫ്താര്‍ സംഗമം സാമൂഹിക ഐക്യത്തിന്റെയും സഹോദരത്വത്തിന്റെയും ശക്തമായ വിളംബരമായി മാറി. പ്രതികൂല സാഹചര്യങ്ങള്‍ നിലനിന്നിരുന്നിട്ടും മികച്ച സംഘാടക മികവോടെ നടന്ന ഇഫ്താര്‍ പരിപാടിയില്‍ കെഎംസിസി പ്രവര്‍ത്തകരും ജിദ്ദയിലെ സാമൂഹിക, സാംസ്‌കാരിക, മത രംഗങ്ങളിലെ പ്രമുഖരും വിവിധ മേഖലകളില്‍ നിന്നെത്തിയ അതിഥികളും ഉള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു.
വിശാലമായി ക്രമീകരിച്ച ഗ്രൗണ്ടില്‍ സുഫ്റ വിരിച്ച് ശുദ്ധജലം, ഈന്തപ്പഴം, പഴവര്‍ഗങ്ങള്‍, ലബന്‍ എന്നിവയുള്‍പ്പെടെ വിവിധ ഇഫ്താര്‍ വിഭവങ്ങള്‍ ഒരുക്കിയിരുന്നു. ആരോഗ്യപരവും ശുചിത്വപരവുമായ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരുന്നു ഭക്ഷണ വിതരണ സംവിധാനം.
സി.കെ.എ റസാക്ക് മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇഫ്താര്‍ സംഗമം വേള്‍ഡ് കെഎംസിസി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. അഹമ്മദ് പാളയാട്ട്, ഉബൈദുള്ള തങ്ങള്‍ മേലാറ്റൂര്‍, ഫാസില്‍ കാസര്‍കോട്, ഇസ്മായില്‍ മുണ്ടക്കുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി.പി മുസ്തഫ സ്വാഗതവും ട്രഷറര്‍ അബ്ദുറഹ്‌മാന്‍ വെള്ളിമാടുക്കുന്ന് നന്ദിയും അറിയിച്ചു.
/filters:format(webp)/sathyam/media/media_files/2026/03/01/6b0496bc-0e20-4701-9f21-1db522146431-2026-03-01-18-16-59.jpg)
റമദാനിന്റെ സന്ദേശമായ ത്യാഗം, സഹനം, പരസ്പര സ്‌നേഹം, കാരുണ്യം എന്നിവയുടെ പ്രാധാന്യവും സമൂഹത്തില്‍ ഐക്യവും സഹവര്‍ത്തിത്വവും ശക്തിപ്പെടുത്തുന്നതില്‍ ഇത്തരം സംഗമങ്ങളുടെ പ്രസക്തിയും നേതാക്കള്‍ ഹൃസ്വമായ ആശംസകളിലൂടെ ഓര്‍മ്മിപ്പിച്ചു.
പരിപാടിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച നൂറുകണക്കിന് കെഎംസിസി വളണ്ടിയര്‍മാരുടെ സമര്‍പ്പിത സേവനം പ്രത്യേകം ശ്രദ്ധേയമായി. ഫ്രൂട്ട്‌സ് വിഭവങ്ങളുടെ പാക്കിങ് മുതല്‍ വാഹന പാര്‍ക്കിംഗ്, അതിഥി സ്വീകരണം, ഭക്ഷണ വിതരണം, ശുചീകരണം എന്നിവയിലേക്ക് വരെ എല്ലാ മേഖലകളിലും കെഎംസിസി വളണ്ടിയര്‍മാര്‍ കൃത്യമായ ഏകോപനത്തോടെ പ്രവര്‍ത്തിച്ചു. ജിദ്ദയിലെ വിവിധ കെഎംസിസി കമ്മിറ്റി തലങ്ങളിലെ നേതാക്കള്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
/filters:format(webp)/sathyam/media/media_files/2026/03/01/6c0ed319-2b1e-4069-97cc-de76bc2c55bf-2026-03-01-18-17-42.jpg)
സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ നാസര്‍ മച്ചിങ്ങല്‍, സാബില്‍ മമ്പാട്, സുബൈര്‍ വട്ടോളി, ഇസ്ഹാഖ് പൂണ്ടോളി, എ.കെ. ബാവ, ശിഹാബ് താമരക്കുളം, ജലാല്‍ തേഞ്ഞിപ്പലം, ഹുസൈന്‍ കരിങ്കര, ലത്തീഫ് കളകാന്തിരി, ഷൗകത്ത് ഞാറക്കോടന്‍, സിറാജ് കണ്ണവം, സക്കീര്‍ മണ്ണാര്‍ക്കാട് എന്നിവര്‍ വിവിധ വിങ്ങ് കോഡിനേറ്റര്‍മാരായ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ശബീര്‍ അലി കോഴിക്കോട്, നിസാര്‍ മടവൂര്‍, റഹ്‌മത്ത് അലി എരഞ്ഞിക്കല്‍, അലി പാങ്ങാട്, സാബിര്‍ വളാഞ്ചേരി, അസ്റത്ത് അലി മങ്കട എന്നിവരുടെ നേതൃത്വത്തില്‍ പരിപാടി വിജയകരമായി നടന്നു.
അനുഗ്രഹീതമായ റമദാന്‍ മാസത്തില്‍ സാമൂഹിക ഐക്യവും ആത്മീയ ഉണര്‍വും കൂടുതല്‍ ശക്തിപ്പെടുത്തുകയും കെഎംസിസി പ്രവര്‍ത്തകര്‍ക്ക് ജീവകാരുണ്യ, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പുതുഊര്‍ജവും പ്രചോദനവും പകര്‍ന്നു നല്‍കുകയും ചെയ്ത ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ ഈ മെഗാ ഇഫ്താര്‍ സംഗമം ശ്രദ്ധേയവും സ്മരണീയവുമായി മാറി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us