ജിദ്ദ മലപ്പുറം ജില്ലാ കെ എം സി സി "കുടുംബ സുരക്ഷാ പദ്ധതി 2026" ന് സമാരംഭം

New Update
80f12d6a-5f14-45ba-8b7d-6800e17761fe

ജിദ്ദ:  ‘കരുതലിന്റെ സാന്ത്വന സ്പർശം’  എന്ന  വിശേഷണത്തോടെ  ജിദ്ദയിലെ  മലപ്പുറം ജില്ലാ കെ എം സി സി യുടെ അഭിമാന പദ്ധതിയായ  കുടുംബ സുരക്ഷാ പദ്ധതി - 2026  തുടങ്ങി.   ലോഞ്ചിംഗും കോഡിനേറ്റേഴ്സ്  മീറ്റും  ശറഫിയ്യ  ക്വാളിറ്റി ഓഡിറ്റോറിയത്തിൽ  അരങ്ങേറി.

Advertisment

നീണ്ട 26 വർഷങ്ങളായി പ്രവാസികൾക്ക് വലിയൊരു ആശ്വാസമാണ്  ജിദ്ദ മലപ്പുറം ജില്ലാ കെ എം സി സി നടപ്പിലാക്കുന്ന കുടുംബ സുരക്ഷാ പദ്ധതിയെന്ന്  പദ്ധതിയുടെ അംഗത്വ വിതരണ പ്രഖ്യാപനം നിർവ്വഹിക്കവേ വേൾഡ്  കെ എം സി സി പ്രസിഡന്റ് കെ പി മുഹമ്മദ് കുട്ടി പറഞ്ഞു.

അംഗം മരണപ്പെട്ടാൽ 5 ലക്ഷം വരെ ആശ്രീതർക്ക് നൽകുന്ന സഹായവും, അംഗം മരണപ്പെട്ടാൽ മരണാനന്തര കർമ്മങ്ങൾക്കായി അടിയന്തിര ധനസഹായം നൽകുന്നത് ഉൾപ്പെടെ കുടുംബ സുരക്ഷാ പദ്ധതിയിൽ നിശ്ചിത വർഷം തുടർച്ചയായി അംഗത്വം തുടരുന്നവർക്ക് 25000 രൂപ വരെ നൽകുന്ന ഫൈനൽ എക്സിറ്റ് ആനുകൂല്യം. ചികിത്സ സഹായം, അപകടം മൂലം സ്ഥിരമായി ജോലി ചെയ്യാൻ കഴിയാത്ത വിധം അംഗവൈകല്യം സംഭവിച്ചാൽ നൽകുന്നത് അടക്കമുള്ള സഹായങ്ങൾ തുടരുമെന്ന് യോഗത്തിൽ ഭാരവാഹികൾ വ്യക്തമാക്കി.

പ്രവാസം നിർത്തി നാട്ടിൽ പോവുകയും അംഗത്വം നഷ്ടപ്പെടുകയും ചെയ്തവർക്ക് വീണ്ടും ഈ പദ്ധതിയിൽ അംഗങ്ങളാകാൻ അവസരം നൽകുമെന്ന് സുരക്ഷാ സ്കീം ചെയർമാൻ അഷ്റഫ് മുല്ലപ്പള്ളി അറിയിച്ചു.
       
ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി  ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് സ്വാഗതം പറഞ്ഞ യോഗത്തിൽ മലപ്പുറം ജില്ലാ കെ എം സി സി പ്രസിഡൻ്റ് ഇസ്മയിൽ മുണ്ടുപറമ്പ് അദ്ധ്യക്ഷത വഹിച്ചു.

ചെയർമാൻ കെ. കെ. മുഹമ്മദ്, ട്രഷറർ ഇല്യാസ് കല്ലിങ്കൽ, നാഷണൽ കെഎംസിസി സെക്രട്ടറി നാസർ വെളിയങ്കോട്, ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി വി പി മുസ്തഫ, സെക്രട്ടറി നാസർ മച്ചിങ്ങൽ, തുടങ്ങിയവർ  സംസാരിച്ചു  പരിപാടിയിൽ കോഡിനേറ്റർമാർ സംശയ നിവാരണം നടത്തി. 

കുട്ടിപ്പ ഇരുമ്പുഴി ഖിറാഅത്ത് നടത്തി. അബു കട്ടു പാറ  നന്ദിയും പറഞ്ഞു

Advertisment