/sathyam/media/media_files/2026/03/02/f4cac55f-0fb3-4acc-9d8c-284fa01a716b-2026-03-02-13-37-25.jpg)
ജിദ്ദ: മലപ്പുറം ജില്ലയിലെ ഒതായി ചാത്തല്ലൂർ പ്രദേശത്ത് നിന്നുള്ളവരുടെ ജിദ്ദയിലെ കൂട്ടായ്മയായ ജിദ്ദാ - ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ - കുടുംബ സംഗമം ആത്മീയ നിർവൃതി പകർന്നു. ഷറഫിയ എല്ലോറ റെസ്റ്ററെന്റിൽ അരങ്ങേറിയ പരിപാടി മുഖ്യരക്ഷാധികാരി സുൽഫീക്കർ ഒതായി ഉദ്ഘാടനം ചെയ്തു.
മുജീബ് സ്വലാഹി റമദാൻ സന്ദേശം നൽകി. ആരാധനാ കർമ്മങ്ങൾക്കായി കൂടുതൽ സമയം നീക്കിവെക്കുന്നതോടൊപ്പം വിശുദ്ധ ഖുർആൻ പാരായണം ചെയ്യാനും അത് പഠിക്കാനും വിശ്വാസികൾ സമയം കണ്ടെത്തണമെന്ന് അദ്ദേഹം ഉണർത്തി.
ഒതായി ചാത്തല്ലൂർ പ്രദേശത്ത് നിന്ന് വിവാഹം കഴിച്ച മരുമക്കളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ രീതിയിലായിരുന്നു സംഗമം. പ്രസിഡന്റ് മുഹമ്മദ് അമീൻ ചെമ്മല അധ്യക്ഷത വഹിച്ചു. കമ്മിറ്റിയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് സെക്രട്ടറി സുനീർ കെ.പി വിശദീകരിച്ചു.
ഫൈസൽ ബാബു കെ സി, അഷ്റഫ് പി വി, ഷക്കീല പി വി, മുഹ്സിന ടീച്ചർ, ഗഫൂർ പി സി, ഹബീബ് കാഞ്ഞിരാല, ആസിഫ് ഗഫൂർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. രക്ഷാധികാരി അഷ്റഫ് വി ടി സ്വാഗതവും ട്രഷറർ ഷിജാഹ് വി ടി നന്ദിയും രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us