ജിദ്ദ പ്രവാസി സാംസ്‌കാരിക കൂട്ടായ്മ കേരള കലാസാഹിതി ഇഫ്താർ സംഗമവും വാർഷിക ജനറൽ ബോഡി യോഗവും പുതിയ വർഷത്തേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പും നടത്തി

New Update
jidda

ജിദ്ദ : ജിദ്ദയിലെ പ്രമുഖ പ്രവാസി സാംസ്‌കാരിക കൂട്ടായ്മയായ കേരള കലാസാഹിതി ഇഫ്താർ സംഗമവും വാർഷിക ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു. നൗഷാദ് അടൂർ പ്രസിഡണ്ടും ഡാർവിൻ ആന്റണി ജനറൽ സെക്രട്ടറിയുമായി പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

Advertisment

മാത്യു വർഗീസ്, ലിജി സജി ( വൈസ് പ്രസിഡന്റുമാർ ), ശിവാനന്ദൻ, റിസാന ജിഫ്ത്തിക്കർ ( ജോയിന്റ് സെക്രട്ടറിമാർ), സന്തോഷ് വടവട്ടത്ത് ( ട്രഷറർ ), മോഹൻ ബാലൻ ( പി. ആർ. ഒ ), ഷാനി ഷാനവാസ്‌ ( ലേഡീസ് വിഭാഗം കൺവീനർ ), ഹനാൻ ബാബു ( ജോയിന്റ് ലേഡീസ് കൺവീനർ ), പ്രകാശ്, ദിജേഷ് ( ലോജിസ്റ്റിക്സ് ), റെസിൻ റഫീഖ്, സാജൻ നായർ (കൾച്ചറൽ കൺവീനർമാർ), സമീർ കുന്നൻ, ശരത് ( കായിക വിഭാഗം കൺവീനർമാർ), അഷ്‌റഫ് കുന്നത്ത്, അലവി എ., സജി കുര്യാക്കോസ്, ഷാനവാസ് കൊല്ലം, വീരാൻ കുട്ടി, ഷാജഹാൻ, സലീനാ മുസാഫിർ ( ഉപദേശക സമിതി ) മുസാഫിർ ( പേട്രൺ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. ചടങ്ങിൽ ഷാനവാസ്‌ കൊല്ലം അധ്യക്ഷത വഹിച്ചു. സാജൻ നായർ പ്രവർത്തന റിപ്പോർട്ടും ഡാർവിൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.   വനിതാ വിഭാഗം മുൻ കൺവീനർ ജാൻസി മോഹൻ ആശംസകൾ നേർന്നു .

5d06abe2-2901-478d-859d-e8839170aa3a

 ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ 'മിസ് വെഴ്സട്ടയിൽ' പുരസ്കാരം നേടിയ കലാസാഹിതി അംഗവും നർത്തകിയുമായ ശ്രീനന്ദയെ അനുമോദിച്ചു. നാട്ടിൽ നിന്നെത്തിയ ഗായകനും ബ്ലോഗറുമായ ഇർഫാൻ ഈച്ചു ( ഗായകൻ ഹനാൻ ഷായുടെ സഹോദരൻ ), ബ്ലോഗർമാരായ ലിയാന ( ഡ്രഡ് ), ഷാൻ എന്നിവരെയും അനുമോദിച്ചു. ഡാർവിൻ നന്ദി പറഞ്ഞു.

Advertisment