/sathyam/media/media_files/2026/01/27/2c0f7a98-62f8-47a7-98cc-6d9533fc4027-2026-01-27-15-30-16.jpg)
മക്ക: സൗദി വെസ്റ്റ് നാഷനൽ കലാലയം സംസ്‍കാരിക വേദിയുടെ കീഴിൽ സംഘടിപ്പിച്ച പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവിൽ 259 പോയിന്റ് നേടി ജിസാൻ ഓവറോൾ ചാമ്പ്യൻഷിപ്പിൽ മുത്തമിട്ടു. 196 പോയിന്റ് നേടി ജിദ്ദ സിറ്റി രണ്ടാം സ്ഥാനവും 151 പോയിന്റ് നേടി മദീന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജിസാൻ, തായിഫ്, അൽബഹ, മദീന, യാമ്പു, അസീർ, ജിദ്ദ സിറ്റി, ജിദ്ദ നോർത്ത്, മക്ക, റാബിഗ്, തുടങ്ങിയ 11 സോണുകളിൽ നിന്നായി യൂനിറ്റ്, സെക്ടർ, സോൺ തല മത്സരങ്ങളിൽ വിജയികളായ 300 പ്രതിഭകളാണ് നാഷണൽ മത്സരത്തിൽ മാറ്റുരച്ചത്.
ക്യാമ്പസ് വിഭാഗത്തിൽ 86 പോയിന്റ് നേടി ജിദ്ദ നോർത്ത് ചാമ്പ്യൻമാരായപ്പോൾ, 55 പോയിന്റ് നേടി മക്ക രണ്ടാം സ്ഥാനവും, 49 പോയിന്റ് നേടി അസീർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സാഹിത്യോത്സവിന്റെ കലാ പ്രതിഭയായി ജിസാൻ സോണിലെ മുഹമ്മദ് റബീഹ് നെയും സർഗ പ്രതിഭയായി മദീന സോണിലെ ആസിഫിനെയും, വനിത വിഭാഗത്തിൽ നിന്നും സർഗപ്രതിഭായി മദീന സോണിൽ നിന്നു തന്നെയുള്ള മുംതാസിനെയും തിരഞ്ഞെടുത്തു.
/filters:format(webp)/sathyam/media/media_files/2026/01/27/bf4f88ff-b7c0-4871-8a6e-98271dda70a2-2026-01-27-15-31-08.jpg)
'പ്രയാണം' എന്ന ശീർഷകത്തിൽ വേദിയിൽ നിറഞ്ഞുതുളുമ്പിയ കലയുടെ നിറക്കൂട്ടുകൾ സദസ്സിന്റെ മനം കവർന്നു. കെട്ടിലും മട്ടിലും പുതുമ വിടർത്തിയ കലാവിരുന്ന് കൂടിയായിരുന്നു പതിനഞ്ചാം എഡിഷൻ പ്രവാസി സാഹിത്യോത്സവ്. രജിസ്ട്രേഷൻ മുതൽ ജഡ്ജിങ്, ഫലപ്രഖ്യാപനം വരെ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിൽ ക്രമീകരിച്ച 'പേപ്പർലെസ് സാഹിത്യോത്സവ്' ആയിരുന്നു ഇത്തവണത്തേത്.
മക്കയിലെ അന്തലുസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ സാംസ്കാരിക സമ്മേളനം പ്രമുഖ സാഹിത്യകാരൻ ശിഹാബ് പൊയ്ത്തുംകടവ് ഉദ്ഘാടനം ചെയ്തു. മനുഷ്യന്റെ സംസ്കാരം രൂപപ്പെടുത്തുന്നതിൽ കലകൾക്കുള്ള പ്രാധാന്യവും അതിൽ സാഹിത്യോത്സവ് വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആർ എസ് സി നാഷനൽ സെക്രട്ടറി സയ്യിദ് ശബീറലി തങ്ങൾ അധ്യക്ഷത വഹിച്ചു.
നാഷനൽ കലാലയം സെക്രട്ടറി റഫീഖ് കൂട്ടായി സമ്മേളനത്തിൽ സ്വാഗത ഭാഷണവും ഐ. സി. എഫ് നാഷനൽ പ്രസിഡന്റ് സിറാജ് കുറ്റ്യാടി മുഖ്യ പ്രഭാഷണവും ഗ്ലോബൽ കലാലയം സെക്രട്ടറി മുഹമ്മദലി പുത്തൂർ സന്ദേശ പ്രഭാഷണവും നിർവഹിച്ചു.
/filters:format(webp)/sathyam/media/media_files/2026/01/27/aa482c5e-9ffe-4817-a2ca-f14726c123d4-2026-01-27-15-32-01.jpg)
സാഹിത്യോത്സവ് സംഘാടക സമിതി ജനറൽ കൺവീനറും കെ എം സി സി നാഷനൽ പ്രസിഡന്റുമായ കുഞ്ഞിമോൻ കാക്കിയ മുഖ്യ അഭിവാദന പ്രഭാഷണം നിർവഹിച്ചു. സലീം കണ്ണനാംകുഴി (ഓ ഐ സി സി), ഷംസു തുറയിൽ (നവോദയ ), മുസ്തഫ മലയിൽ (കെ എം സി സി), നൗഷാദ് പെരിന്താറ്റിരി (ഓ ഐ സി സി) ഷമീം നരിക്കുനി (ജിദ്ദ കോൺസുലേറ്റ് കമ്മ്യൂണിറ്റി വെൽഫയർ അംഗം) തുടങ്ങിയവർ ആശംസ നേർന്നു.
പ്രവാസത്തിലും സാഹിത്യ മേഖലയിൽ പ്രവാസികളുടെ മുന്നേറ്റം വെളിപ്പെടുത്തുന്നതായി സാഹിത്യോത്സവുകൾ. നാടിന്റെ നിർമിതിയിൽ വലിയ തോതിൽ പങ്കാളികളാക്കുന്ന പ്രവാസികളുടെ വോട്ടവകാശം ഉൾപ്പടെ വിവിധ മേഖലകളിൽ സർക്കാർ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമാമായ ഇടപെടലുകൾ നടത്തണമെന്നും ചർച്ചയിൽ ഉയർന്നു വന്നു.
ഹനീഫ അമാനിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ സമാപന സമ്മേളനം സംഘാടക സമിതി ചെയർമാൻ ഷാഫി ബാഖവിയുടെ അധ്യക്ഷതയിൽ കബീർ ചൊവ്വ സ്വാഗതവും ഫഹദ് നന്ദിയും പറഞ്ഞു. വിജയികളായവർക്കുള്ള സമ്മാനദാനം സമാപന സമ്മേളനത്തിൽ നിർവഹിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us