മാനവിക ഐക്യത്തിൻ്റെ മഹത്വം ഉദ്ഘോഷിച്ച് ജെ.ടി.എ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update
8cb39400-65b9-4dae-ac47-46153d138c24

ജിദ്ദ: പഴയ കാല തിരുവിതാംകൂർ പ്രദേശങ്ങളിൽ നിന്നുള്ള ജിദ്ദാ പ്രവാസികളുടെ കൂട്ടായ്മയായ ജിദ്ദ തിരുവിതാംകൂർ അസ്സോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ടും തിരുവിതാംകൂർ ശൈലിയിലുള്ള നോമ്പുതുറ വിഭവങ്ങളാലും ശ്രദ്ധേയമായി.

Advertisment

 കന്യാകുമാരി മുതൽ കാസർഗോഡു വരെയുള്ള വിവിധ സാമൂഹ്യ, സാംസ്കാരിക, സംഘടനാ പ്രവർത്തകരും സുഹൃത്തുക്കളും   ഒത്തു ചേർന്ന സ്നേഹസംഗമം ജിദ്ദാ പ്രവാസി മലയാളികൾക്ക് സമഭാവനയോടെ  കുടുംബസമേതം ഒത്തു കൂടാനും  സ്നേഹാശംസകൾ നേരാനുമുള്ള വേദിയായി മാറി.

886e1a38-3652-4d11-b1e4-af3bbf8adf5a

മാനവിക ഐക്യത്തിലും സാഹോദര്യത്തിലും  വിളയുന്ന കരുതലും ചേർത്തു പിടിക്കലും സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും വസന്തം വിരിയിക്കുമെന്നും അതിനായുള്ള യത്നം മനുഷ്യരെന്ന നിലയിൽ നാം ഓരോരുത്തരുടേയും കടമയാണെന്നും  സഹജീവികളോടും നാം അധിവസിക്കുന്ന പ്രകൃതിയോടും കരുതലും പ്രതിബദ്ധതയും സൂക്ഷ്മതയും പുലർത്തണമെന്നും ഉസ്താദ് നുജുമുദ്ധീൻ ബുർഹാനി റമദാൻ സന്ദേശം നൽകി  പറഞ്ഞു.

സംഗമത്തോടനുബന്ധിച്ചു നടന്ന ചടങ്ങിന് ജെടിഎ ജന. സെക്രട്ടറി റഷീദ് ഓയൂർ സ്വാഗതവും,  പ്രസിഡണ്ട് നൗഷാദ് ജമാൽ പന്മന അധ്യക്ഷതയും നിർവ്വഹിച്ചു. ചെയർമാൻ നസീർ വാവാക്കുഞ്ഞ് ആശംസകളും ട്രഷറർ രഞ്ജിത്ത് വള്ളികുന്നം നന്ദിയും രേഖപ്പെടുത്തി.

XDGBDFH

അനിൽ വിദ്യാധരൻ, രജികുമാർ, മസൂദ് ബാലരാമപുരം, ആഷിർ കൊല്ലം,  ഷെഫിൻ ഷാ, മുനാജ് മുസ്തഫ, അനിൽകുമാർ പത്തനംതിട്ട, നജീബുദ്ധീൻ, നിസാർ കരുനാഗപ്പള്ളി, ആദിൽ നവാസ് ചിറ്റാർ, ശിഹാബ് താമരക്കുളം, ഷാജി റോയൽ വള്ളികുന്നം, ഷറഫുദീൻ പത്തനംതിട്ട, അയ്യൂബ് ഖാൻ പന്തളം, നിഷാദ് കരുനാഗപ്പള്ളി, ഡെൻസൻ, രാംകുമാർ, പോൾ, ബിനു ദാസ്, ജ്യോതി ബാബുകുമാർ, ശ്രീദേവി അനിൽ, സിത്താര നൗഷാദ്, ഷൈമോൾ, ഫാത്തിമ നിഷാദ്, പ്രീത, ആശ, ആതിര, ഹസീന നവാസ്, മറിയം റോസ് എന്നിവർ നേതൃത്വം നൽകി.

Advertisment