New Update
/sathyam/media/media_files/2025/12/13/incas-uae-2025-12-13-16-46-37.jpg)
ഫുജൈറ: പിണറായി വിജയൻ സർക്കാരിൻ്റെ അവസാന ബജറ്റും പ്രവാസികൾക്ക് നിരാശ മാത്രം നൽകി അവഗണിച്ചുവെന്ന് ഇൻകാസ് യു എ ഇ പ്രസിഡണ്ട് സുനിൽ അസീസ് ജനറൽ സെക്രട്ടറി കെ.സി അബൂബക്കർ എന്നിവർ അഭിപ്രായപ്പെട്ടു.
Advertisment
സാമൂഹ്യക്ഷേമ പദ്ധതികൾ ഒന്നും തന്നെയില്ല. പ്രവാസിക്ഷേമ പെൻഷൻ 5000 മായി വർദ്ധിപ്പിക്കണമെന്ന ആവശ്യം നിരാകരിച്ചു. പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും മക്കളുടെ വിദ്യാഭ്യാസത്തിനും ഒരു സഹായവും ഇല്ല. അധികാരമൊഴിയുന്ന സർക്കാരിൻ്റെ വിട വാങ്ങൽ ബജററിൻ്റെ വായ്ത്താരികളും സോഴ്‌സ് ഇല്ലാത്ത പൊള്ളയായ വഗ്ദാനങ്ങളും മാത്രമാണ് ബജററിലുള്ളതെന്നും ഇൻകാസ് നേതാക്കൾ പറഞ്ഞു. നിയമസഭാ തെരെഞ്ഞെടുപ്പിൽ പ്രമാസികളുടെയും കുടുംബങ്ങളുടെയും പ്രധിഷേധ പ്രതികരണ മുണ്ടാവുമെന്നും ചൂണ്ടിക്കാട്ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us