Advertisment

കല (ആർട്ട്) കുവൈറ്റ് ഒരുക്കുന്ന "നിറം 2023" ശിശുദിന ചിത്രരചനാ മത്സരം നവമ്പർ-10 ന് ഓൺലൈനിൽ

ശിശുദിനത്തിന്റെ ഭാഗമായി, പ്രഥമ ഇന്ത്യന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ 103-ആം ജന്മദിനത്തോടനുബന്ധിച്ചാണ് കല (ആര്‍ട്ട്) കുവൈറ്റ് കുട്ടികള്‍ക്കായി പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

New Update
99

കുവൈറ്റിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കല(ആര്‍ട്ട്) കുവൈറ്റ് ശിശുദിനത്തോടനുബന്ധിച്ച് കുവൈറ്റിലെ ഇന്ത്യന്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി അമേരിക്കന്‍ ടൂറിസ്റ്ററുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന 'നിറം 2023' ചിത്ര രചനാ മത്സരം  നവമ്പര്‍ 10 ന് വെള്ളിയാഴ്ച ഓണ്‍ലൈന്‍ ആയി ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്ക് ആരംഭിക്കും.

 

ശിശുദിനത്തിന്റെ ഭാഗമായി, പ്രഥമ ഇന്ത്യന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ 103-ആം ജന്മദിനത്തോടനുബന്ധിച്ചാണ് കല (ആര്‍ട്ട്) കുവൈറ്റ് കുട്ടികള്‍ക്കായി പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 2005 മുതല് 'നിറം' എന്ന നാമകരണത്തില് വിജയകരമായി സംഘടിപ്പിച്ചുവരുന്ന ഈ പരിപാടിയുടെ 19-ആം വാര്‍ഷികമാണ് ഈ വര്‍ഷം നടക്കുന്നത്. കുവൈറ്റ് സര്‍ക്കാര്‍ ഈ അടുത്തിടെ കൊണ്ടുവന്ന ചില നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍  മത്സരം ഓണ്‍ലൈനില്‍ ആക്കുകയായിരുന്നു എന്ന് സംഘാടകര്‍ വ്യക്തമാക്കി.

Advertisment

ഡ്രോയിംഗിലും പെയിന്റിംഗിലുമായി നാല് ഗ്രൂപ്പുകളിലായിരിക്കും മത്സരം നടത്തുക.

ഗ്രൂപ്പ് എ - എല് കെ ജി മുതല് ഒന്നാം ക്ലാസ് വരെ, 

ഗ്രൂപ്പ് ബി - രണ്ടാം ക്ലാസ് മുതല് നാല് വരെ.

ഗ്രൂപ്പ് സി - അഞ്ചാം ക്ലാസ് മുതല്  ഏഴ് വരെ,

ഗ്രൂപ്പ് ഡി - എട്ടാം ക്ലാസ് മുതല് പന്ത്രണ്ടാം ക്ലാസ് വരെ.

4

 

ആദ്യത്തെ രണ്ടു ഗ്രൂപ്പുകള്ക്ക് ക്രയോണ്‌സും കളര്‍പെന്‍സിലും ഗ്രൂപ്പ് സി, ഡി എന്നിവര്‍ക്ക് വാട്ടര് കളറുകളും ഉപയോഗിക്കാം. ചിത്രരചന കൂടാതെ, ഏഴാം ക്ലാസ് മുതല് പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്ക്കായി ക്ലേ സ്‌കള്‍പ്ചര്‍ മത്സരവും ഉണ്ടായിരിക്കും. മത്സര സമയം 2 മണിമുതല്‍ 4 വരെയും 4 മണി തൊട്ട് 4:30 വരെ ഡ്രോയിങ്സ് അപ്പ്ലോഡ് ചെയ്യുന്നതിനുള്ള സമയവും ആയിരിക്കും. മത്സരം തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് വിഷയം വെബ്സൈറ്റിലൂടെയും ഈമെയിലിലൂടെയും പ്രസിദ്ധപ്പെടുത്തും. കുവൈറ്റിലെ പ്രഗത്ഭ ആര്‍ട്ടിസ്റ്റുകള്‍ മത്സരം നിയന്ത്രിക്കും.

 

ഓണ്‍ലൈന്‍ റെജിസ്‌ട്രേഷന്‍ നവംബര്‍ 9-ആം തിയ്യതിവരെ www.kalakuwait.net എന്ന വെബ്‌സൈറ്റിലൂടെ ചെയ്യാവുന്നതാണ്. ഒന്നാം സമ്മാനം നേടുന്നവര്‍ക്ക് സ്വര്‍ണ നാണയം സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടും മൂന്നും സമ്മാനങ്ങള്‍ക്കുപുറമെ 75 പേര്‍ക്ക് മെറിറ്റ് പ്രൈസും 10 ശതമാനം പേര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് kalakuwait@gmail.com എന്ന ഇ-മെയില്‍ വഴിയും കൂടാതെ 97959072, 66015466, 66114364 എന്നീ നമ്പറുകള്‍ വഴിയും ബന്ധപ്പെടാവുന്നതാണ്

 

kuwait
Advertisment