കെ കെ വിനുവിന് കേളി യാത്രയയപ്പ്‌ നൽകി

New Update
3bb70693-45ee-4182-86d8-babf87a9136b

റിയാദ്:കേളി കലാ സാംസ്കാരിക വേദി ന്യൂ സനയ്യ ഏരിയാ പവർ ഹൗസ് യൂണിറ്റംഗം കെ കെ വിനുവിന് യൂണിറ്റ് തലത്തിൽ ഹൃദയസ്പർശിയായ യാത്രയയപ്പ് നൽകി.
 
കഴിഞ്ഞ  ഇരുപത് വർഷമായി പ്രവാസ ജീവിതം നയിച്ച് വന്നിരുന്ന വിനു അൽ അറൂസ് ഇലക്ട്രിക്കൽ കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു.    ആലപ്പുഴ ജില്ല നെടുമുടി സ്വദേശിയാണ്. കഴിഞ്ഞ കുറച്ചുകാലമായി ഇഖാമ സംബന്ധമായ പ്രതിസന്ധികൾ നേരിട്ടിരുന്ന വിനുവിന് നാട്ടിലേക്ക് മടങ്ങുന്നതിനാവശ്യമായ നിയമനടപടികളിലും മറ്റ് സഹായങ്ങളിലും കേളി ജീവകാരുണ്യ വിഭാഗം നിർണായക പിന്തുണ നൽകി. 

Advertisment

സംഘടനയുടെ സമയോചിതമായ ഇടപെടലും പിന്തുണയും മൂലമാണ് അദ്ദേഹത്തിന് സ്വദേശത്തേക്ക് മടങ്ങാൻ സാധിച്ചത്.

ബത്തയിൽ സംഘടിപ്പിച്ച ചടങ്ങിൽ യുണിറ്റ് പ്രസിഡന്റ് നിസാർ പി ഇ അധ്യക്ഷത വഹിച്ചു.   യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ എല്ലായ്പ്പോഴും സജീവ സാന്നിധ്യമായിരുന്ന വിനുവിന്റെ സമർപ്പിത സേവനങ്ങൾ അഭിനന്ദനാർഹമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.   

കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗം സുരേഷ് കണ്ണപുരം, കേളി കേന്ദ്ര കമ്മിറ്റി അംഗവും ന്യൂ സനയ്യ ഏരിയാസെക്രട്ടറിയുമായ തോമസ് ജോയ്, ഏരിയ രക്ഷാധികാരി കൺവീനർ ബൈജു ബാലചന്ദ്രൻ, ഏരിയ പ്രസിഡന്റ് നിസ്സാർ മണ്ണഞ്ചേരി, ഏരിയ ട്രഷറർ താജുദീൻ, ഏരിയ വൈസ് പ്രസിഡന്റ് കരുണാകരൻ മണ്ണടി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി വിനുവിന് കൈമാറി. യൂണിറ്റ് സെക്രട്ടറി സുവി പൈസ് സ്വാഗതം ആശംസിച്ച ചടങ്ങിന് വിനു  നന്ദി രേഖപ്പെടുത്തി.

Advertisment