Advertisment

ഒഐസിസി എറണാകുളം ജില്ലയുടെ കൊട്ടും പാട്ടും : വ്യത്യസ്ത അനുഭവം ആയി

New Update
OICC KOTTUM PATTUM1.jpg

ബഹ്‌റൈൻ : ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൊട്ടും പാട്ടും എന്ന പരിപാടി കലാകാരന്മാർക്ക് വ്യത്യസ്ത അനുഭവം ആയി മാറി. ബഹ്‌റൈനിലെ വിവിധ മേഖലയിൽ കഴിവു തെളിയിച്ച കലാകാരന്മാരെ ഒരേ വേദിയിൽ അണിനിരത്തി നടത്തിയ പരിപാടി കലാകാരന്മാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാനും പരസ്പരം അറിയുവാനും ഒരു കൂട്ടായ്മയായി മറുവാനും കൂടിയുള്ള അവസരമായി മാറി. തുടർന്നും ഇത്തരം പരിപാടികൾ കൂടുതൽ വിപുലമായി നടത്തുവാനും ഇതൊരു തുടക്കമായി മാറി. 



ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി കൾച്ചറൽ സെക്രട്ടറി മോഡറേറ്റർ ആയിരുന്ന പരിപാടിയിൽ ജില്ലാ ജനറൽ സെക്രട്ടറി അൻസൽ കൊച്ചൂടി സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജലീൽ മുല്ലപ്പിള്ളി അധ്യക്ഷ പ്രസംഗവും ഗ്ലോബൽ കമ്മിറ്റി മെമ്പർ ബിനു കുന്നന്താനം, ദേശിയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ദേശിയ വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ എന്നിവർ ആശംസ നേർന്ന് സംസാരിച്ചു, ജില്ലാ ട്രഷറർ സാബു പൗലോസ് നന്ദിയും പറഞ്ഞു.

വിവിധ കലാകാരൻമാർ പരിപാടികൾ അവതരിപ്പിച്ചു. വിമിത സനീഷ് (ഗാനം), ഹേമന്ത് (ഗാനം), സിബി ഇരവുപാലം (കവിത), ആന്റണി ഊക്കൻ (വയലിൻ), സലിം (ഗാനം), ഷിയാസ് (ഗാനം), റോബിൻ രാജ് (ഗാനം), ഹരിദാസ് മാവേലിക്കര (മിമിക്രി), രാജീവൻ (മിമിക്രി, ഗാനം) എന്നിവ അവതരിപ്പിച്ചു.

ജില്ലാ വൈസ് പ്രസിഡന്റുമാരായ ഡോളി ജോർജ്, സജു കുറ്റിക്കാട്ട്, ജില്ലയിൽ നിന്നുള്ള ദേശിയ ഭാരവാഹികൾ ആയ ജനറൽ സെക്രട്ടറി(സംഘാടന) മനു മാത്യു, ജനറൽ സെക്രട്ടറി ഇബ്രാഹിം അദ്ഹം, വൈസ് പ്രസിഡന്റ് സിൻസൺ ചാക്കോ എന്നിവർ പരിപാടിക്ക്  നേതൃത്വം നൽകി.

Advertisment