കുവൈറ്റ് മുബാറക് അൽ കബീർ ആശുപത്രിയിലെ അത്യാഹിത വിഭാഗം നേഴ്സുമാർ ഓണാഘോഷം സംഘടിപ്പിച്ചു

വിവിധങ്ങളായ കലാ പരിപാടികളും വടംവലി ഉൾപ്പെടെ ഉള്ള കായിക മത്സരങ്ങളും ഓണാഘോഷത്തിന്റെ ഭാ​ഗമായി നടന്നു

New Update
nurse

കുവൈറ്റ് മുബാറക് അൽ കബീർ ആശുപത്രിയിലെ അത്യാഹിത വിഭാഗം നേഴ്സുമാർ ഓണാഘോഷം സംഘടിപ്പിച്ചു

Advertisment

thiru

കുവൈറ്റ് സിറ്റി:   കുവൈറ്റിലെ മുബാറക് അൽ കബീർ ആശുപത്രിയിലെ അത്യാഹിത വിഭാഗം നേഴ്സുമാർ ഓണാഘോഷം സംഘടിപ്പിച്ചു.

നേഴ്സുമാരായ ആൽബിൻ, സിന്ധ്യ, സിമി, സജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് 'പൊന്നോണം' എന്ന പേരിൽ  ആഘോഷം സംഘടിപ്പിച്ചത്.  സെപ്റ്റംബർ 27ന് കുടുംബാംഗങ്ങളോടൊപ്പം നടന്ന ഓണാഘോഷം  സീനിയർ നേഴ്സുമാരായ ഫെബിൻ, റോബിൻ, വൽസ, റെനി, പ്രീതി എന്നിവർ ചേർന്ന് ഭദ്ര ദീപം തെളിച്ച് ആരംഭിച്ചു.

nur

വിവിധങ്ങളായ കലാ പരിപാടികളും വടംവലി ഉൾപ്പെടെ ഉള്ള കായിക മത്സരങ്ങളും  ഓണാഘോഷത്തിന്റെ ഭാ​ഗമായി നടന്നു.  

Advertisment