അഹ് ലൻ വ സഹ് ലൻ യാ റമളാൻ സംഗമം 20 ന് റിഗ്ഗയ് ഔക്കാഫ് ഓഡിറ്റോറിയത്തിൽ

New Update
ahlahi

കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ് ലാഹി സെൻറർ കേന്ദ്ര കമ്മിറ്റിയുടെ അഹ് ലൻ വ സഹ് ലൻ യാ റമളാൻ സംഗമം ഫെബ്രുവരി 20 ന് വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് റിഗ്ഗയ് ഔക്കാഫ് ഓഡിറ്റോറിയത്തിൽ നടക്കും.

Advertisment

 സംഗമത്തിൽ അബ്ദുൽ അസീസ് സലഫി വരവേൽക്കാം പുണ്യ ദിനരാത്രങ്ങളെ എന്ന വിഷയത്തിലും അൽ അമീൻ സുല്ലമി സാമ്പത്തിക വിശുദ്ധി എന്ന വിഷയത്തിലും ക്ലാസുകളെടുക്കും.

മസ്ജിദുൽ കബീറിൽ ജനുവരി 30 ന് നടന്ന ഐ.ഐ.സി സർഗോത്സവ് മത്സരത്തിലെ നൂറോളം വിജയികൾക്കുള്ള സമ്മാന വിതരണവും സംഗമത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 99060684, 99776124, 9727920
Advertisment