New Update
/sathyam/media/media_files/2025/10/05/oivv-air-india-2025-10-05-13-39-48.jpg)
കുവൈറ്റ് സിറ്റി: കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും കുവൈറ്റിൽ നിന്ന് നേരിട്ട് സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് റദ്ധാക്കിയ നടപടിയിൽ പത്ത് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് എയർ ഇന്ത്യ ചെയർമാനിൽ നിന്ന് ഉറപ്പ് ലഭിച്ചതായി കെ.സി. വേണുഗോപാൽ എം.പി ഒഐസിസി നാഷണൽ പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര നൽകിയ നിവേദനത്തിനുള്ള മറുപടിയിൽ അറിയിച്ചു.
കുവൈറ്റ് വിമാന കമ്പനിയായ ജെസിറ എയർലൈൻസ് കുവൈറ്റിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സർവീസ് ആരംഭിക്കുന്ന കാര്യം ഗൗരവമായ പരിഗണനയിലാണെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു അറിയിച്ചിട്ടുണ്ടെന്നും ഇന്ത്യൻ പബ്ലിക് അക്കൗണ്ട് കമ്മിറ്റി ചെയർമാൻ കൂടിയായ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. അറിയിച്ചു.
കുവൈറ്റിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസികളിൽ വലിയൊരു വിഭാഗം കേരളത്തിലെ മലബാർ മേഖലയിൽ നിന്നുള്ള ജോലിക്കാരും അവരുടെ കുടുംബങ്ങളുമാണെന്ന് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും കെ.സി. വേണുഗോപാൽ എം.പി അറിയിച്ചു.
എയർ ഇന്ത്യ എക്സ്പ്രസ്സ് നിർത്തലാക്കിയതിനെ തുടർന്ന് കുവൈറ്റിൽ നിന്ന് കോഴിക്കോട്, കണ്ണൂർ, വയനാട് ഭാഗത്തേക്കുള്ള നിലവിലെ യാത്ര ദുരിതപൂർണമെന്ന് ഒഐസിസി നാഷണൽ കമ്മറ്റി കെ.സി. വേണുഗോപാൽ എം.പി ക്കിക്ക് നൽകിയ നിവേദനത്തിൽ അറിയിച്ചിരുന്നു.

Advertisment