Advertisment

കുവൈറ്റ് സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഹാർവെസ്റ് ഫെസ്റ്റിവൽ ഹെസ്ധോ- 2024 ആഘോഷിച്ചു

New Update
harvest festivel

കുവൈറ്റ് : കുവൈറ്റ് സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ 2024-25 വർഷത്തെ വിളവെടുപ്പുത്സവം ഹെസ്ധോ- 2024  അബ്ബാസിയ ആസ്പൈർ ഇന്ത്യ ഇന്റർനാഷണൽ സ്കൂളിൽ വച്ച്  കഴിഞ്ഞ വെള്ളിയാഴ്ച ആഘോഷപൂർവ്വം നടന്നു. 

Advertisment

രാവിലെ 9 മണി  മുതൽ നടന്ന സൺ‌ഡേ സ്കൂൾ  കുട്ടികളുടെ വിവിധ കലാപരിപാടികൾ വളരെ ആസ്വാദ്യകരമായിരുന്നു. തുടർന്ന് ഇടവക വികാരി ബഹു.സാമുവേൽ.സി.പി അച്ചന്‍റെ അദ്ധ്യക്ഷതയിൽ  പൊതുസമ്മേളനം നടന്നു. 

harvest festivel 3

ചടങ്ങിൽ അഹ്‌മദി സെൻറ് പോൾസ് ആംഗ്ലിക്കൻ പള്ളിയുടെ ചാപ്ലയിൻ റവ ഫാദർ  ഡോ മിഖായേൽ മ്ബോന     മുഖ്യാതിഥി ആയിരുന്നു. ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ . ഗീവർഗീസ് മോർ കൂറീലോസ് തിരുമേനി,  റോയ് കെ യോഹന്നാൻ, വന്ദ്യ.


ബേബി ജോൺ കോർഎപ്പിസ്‌കോപ്പ, സെൻറ് ജോർജ് ഓർത്തഡോൿസ് സിറിയൻ വലിയപള്ളി വികാരി  ഫാദർ . സ്റ്റീഫൻ നെടുവക്കാട്ട്, സെൻറ് പീറ്റേഴ്‌സ് ക്‌നാനായ പള്ളി വികാരി  ഫാദർ .


സിജിൽ ജോസ്, കെ ഇ സി എഫ് പ്രസിഡന്റും    സെൻറ് തോമസ് ഇവാഞ്ചലിക്കൽ പള്ളി വികാരിയുമായ റവ ഫാദർ . സിബി.പി.ജെ., ഫിലിപ്പ് കോശി,   അസിം സെയ്ത് സുലൈമാൻ,   അമൽ ഹരിദാസ് എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു.

ഹാർവെസ്റ് ഫെസ്റ്റിനോടനുബന്ധിച്ച് ഇടവകയുടെ സുവനീർ  ആദ്യപ്രതി എൻ ഇ സി കെ അഡ്മിനിസ്ട്രേറ്റർ   റോയ് കെ യോഹന്നാന് നൽകികൊണ്ട്  അഹ്‌മദി സെൻറ് പോൾസ് ആംഗ്ലിക്കൻ പള്ളിയുടെ ചാപ്ലിൻ റവ ഫാദർ   മിഖായേൽ മ്ബോന  പ്രകാശനം ചെയ്തു.

harvest festivel 2

ഇടവക സെക്രട്ടറി ശ്രി. സാജു പോൾ സ്വാഗതം ആശംസിക്കുകയും ട്രെഷറർ ശ്രി. റോയ് കുര്യാക്കോസ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

ചെണ്ടമേളം ,  സുധി കലാഭവൻ ഒരുക്കിയ കലാവിരുന്ന് , ഡികെ ഡാൻസ്  ഗ്രൂപ്പിലെ കുട്ടികളുടെ വർണാഭമായ ഡാൻസ്, എലാൻസ ഇവെന്റ്സ്ഒ രുക്കിയ ഗാനമേള എന്നിവ നടത്തപ്പെട്ടു.

harvest festivel 4

 ഇടവകയുടെ യൂത്ത് അസോസിയേഷൻ ഒരുക്കിയ തട്ടുകട വിഭവങ്ങൾ , വനിതാസമാജം ,  കുടുംബ യൂണിറ്റുകൾ എന്നിവർ ഒരുക്കിയ നാടൻ  രുചികൾ ആസ്വാദ്യകരമായിരുന്നു. വൈകിട്ട് 8 മണിയോടുകൂടി ഹാർവെസ്റ്  ഫെസ്റ്റിവൽ   സമാപിച്ചു.

Advertisment