Advertisment

സംഘടനകൾ തമ്മിലുള്ള യോജിച്ച പ്രവർത്തനം കാലഘട്ടത്തിന്റെ ആവശ്യം; ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ 2025-2026 വർഷത്തെ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു

New Update
indian islahi enter
കുവൈത്ത് സിറ്റി : ആദർശത്തിൽ ഉറച്ച് നിന്നുകൊണ്ട്  പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ആദർശത്തിലൂന്നിയ പ്രബോധന പ്രവർത്തനങ്ങൾക്കൊപ്പം സമഗ്ര മേഖലയിലും യോജിക്കാവുന്ന വിഷയങ്ങളിൽ  ഇന്ത്യൻ ഇസ് ലാഹി സെൻറർ യോജിച്ചു പ്രവർത്തിക്കുമെന്നും സംഘടനകൾ തമ്മിൽ യോജിച്ചുള്ള പ്രവർത്തനങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും  ഐ.ഐ.സി കേന്ദ്ര കൌൺസിൽ സംഗമം അഭിപ്രായപ്പെട്ടു.
Advertisment

കുവൈത്തിലെ സംഘടനകൾ പരസ്പരം മാനവവിഭവശേഷി പങ്കുവെച്ചു കൊണ്ട് പൊതുമണ്ഡലത്തിൽ ഒന്നിച്ച് പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ട്. കൂടാതെ ഇന്ത്യയിൽ ഇസ്ലാമോഫോബിയ പ്രകടമായി തന്നെ വളർന്ന് വരുന്നതിൽ ഉൽകണ്ഠയുണ്ടെന്നും ഭരണാധികാരികൾ ഇതിനെ ഗൗരവത്തോടെ കാണണമെന്നും കൌൺസിൽ സംഗമം സൂചിപ്പിച്ചു.
കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിനും ഇന്ത്യന് എംബസിക്കും കീഴില് പ്രവര്ത്തിച്ചുവരുന്ന ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ 2025-2026 വർഷത്തെ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്‍റായി യൂനുസ് സലീം, ജനറല്‍ സെക്രട്ടറിയായി മനാഫ് മാത്തോട്ടം, ട്രഷറായി അനസ് മുഹമ്മദ് എന്നിവരെ തെരെഞ്ഞെടുത്തു. 

വൈസ് പ്രസിഡന്‍റുമാർ അബൂബക്കര് സിദ്ധീഖ് മദനി, അബ്ദുൽ അസീസ് സലഫി എന്നിവരാണ്. കേന്ദ്ര സെക്രട്ടറിമാരായി സഅദ് കെ.സി, അബ്ദുല്ലത്തീഫ് പേക്കാടൻ, അബ്ദുൽ റഷീദ്. ടി.എം,  സൈദ് മുഹമ്മദ് റഫീഖ്, അബ്ദുറഹിമാൻ സിദ്ധീഖ്,  മുഹമ്മദ് ആമിർ യൂ.പി, നബീൽ ഹമീദ്, മുഹമ്മദ് ബഷീർ, മുർഷിദ് അരീക്കാട്, അബ്ദുന്നാസർ മുട്ടിൽ, മുഹമ്മദ് ശാനിബ് പേരാമ്പ്ര, അയ്യൂബ് ഖാൻ മാങ്കാവ്, ഇബ്രാഹിം കൂളിമുട്ടം, ഷെർഷാദ് കോഴിക്കോട് എന്നിവരെയും തെരെഞ്ഞെടുത്തു.
തെരെഞ്ഞെടുപ്പ്  ഇലക്ഷന് ഓഫീസര് മാരായ അയ്യൂബ് ഖാൻ, മനാഫ് മാത്തോട്ടം, സഅദ് കെ.സി, ആമിർ മാത്തൂർ എന്നിവര് നിയന്ത്രിച്ചു
Advertisment