ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ഓ.വി.ബി.എസ്‌. 2025-ന്‌ തുടക്കം കുറിച്ചു

author-image
സണ്ണി മണര്‍കാട്ട്
Updated On
New Update
kuwait jhliu

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ്‌ വെക്കേഷൻ ബൈബിൾ ക്ലാസുകൾക്ക്‌ തുടക്കം കുറിച്ചു. പ്രാരംഭ പ്രാർത്ഥനയോടുകൂടി ആരംഭിച്ച ചടങ്ങിൽ സണ്ഡേസ്ക്കൂൾ ഹെഡ്ബോയ്‌ ഏബൽ കോശി ബിൻസു, ഹെഡ്ഗേൾ കാരോളിൻ സാറാ സിസിൽ എന്നിവർ ചേർന്ന്‌ പതാകയുയർത്തി. മഹാഇടവക വികാരി റവ. ഫാ. ഡോ. ബിജു ജോർജ്ജ്‌ പാറയ്ക്കൽ ഭദ്രദീപം തെളിയിച്ച്‌ വേദപഠന ക്ലാസുകളുടെ ഉത്ഘാടനം നിർവ്വഹിച്ചു. ഓ.വി.ബി.എസ്‌. സൂപ്രണ്ട്‌ ഷീജാ മറിയം തോമസ്‌ സ്വാഗതവും, സണ്ഡേസ്ക്കൂൾ സെക്രട്ടറി സജി ഷാജി നന്ദിയും രേഖപ്പെടുത്തി.

Advertisment

ഇടവക സഹവികാരി റവ. ഫാ. മാത്യൂ തോമസ്‌, ഓ.വി.ബി.എസ്‌. ഡയറക്ടർ റവ. ഫാ. സിബി മാത്യൂ വർഗ്ഗീസ്‌, ഭദ്രാസന കൗൺസിലംഗവും, ഇടവക ട്രസ്റ്റിയുമായ ദീപക്ക്‌ അലക്സ്‌ പണിക്കർ, സഭാ മനേജിംഗ്‌ കമ്മിറ്റിയംഗം തോമസ്‌ കുരുവിള, സൺഡേസ്ക്കൂൾ ഹെഡ്മാസ്റ്റർ ഷിബു അലക്സ്‌, ഓ.വി.ബി.എസ്‌. ഡെപ്യൂട്ടി സൂപ്രണ്ട്‌ സാം ഇട്ടൂപ്പ്‌ എന്നിവർ പ്രസംഗിച്ചു.

ഓ.വി.ബി.എസ്‌. 2025 സോങ്ങ്‌ ബുക്കിന്റെ പ്രകാശനം ഗ്ലോബൽ സൺഡേസ്ക്കൂൾ കോർഡിനേറ്ററും, വെബ്സൈറ്റ്‌ മാനേജറുമായ ഷെറി ജേക്കബ്‌ കുര്യനിൽ നിന്നും ഏറ്റുവാങ്ങി ഇടവക സെക്രട്ടറി ജേക്കബ്‌ റോയിക്ക്‌ നൽകി കൊണ്ട്‌ ഇടവക വികാരി ഫാ. ഡോ. ബിജു ജോർജ്ജ്‌ പാറയ്ക്കൽ നിർവ്വഹിച്ചു.

‘നടപ്പിൽ നിർമ്മലരായിരിപ്പിൻ’ എന്ന ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തിൽ, 550-ഓളം കുട്ടികളെയും 110 അദ്ധ്യാപകരേയും ഉൾക്കൊള്ളിച്ചുകൊണ്ട്‌ എൻ.ഈ.സി.കെ. അങ്കണത്തിൽ ക്രമീകരിച്ചിരിക്കുന്ന ക്ലാസുകൾ ജൂൺ 13-ന്‌ സമാപിക്കും. അന്നേദിവസം കുട്ടികളുടെ വർണ്ണശബളമായ റാലിയും, കലാപരിപാടികളും പൊതുസമ്മേളനവും ഉണ്ടായിരിക്കും.