Advertisment

കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

New Update
kozhikod association

കുവൈറ്റ് സിറ്റി : കോഴിക്കോട്‌ ജില്ലാ അസോസിയേഷൻ മഹിളാവേദി- 2025 വർഷത്തെക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.  അബ്ബാസിയ സെൻട്രൽ‌ സ്‌കൂളിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ  മഹിളാവേദി പ്രസിഡന്റ് ഹസീന അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.

Advertisment

സെക്രട്ടറി രേഖ. ടി എസ് വാർഷിക റിപ്പോർട്ടും, സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ റിപ്പോർട്ടുകൾ യോഗം അംഗീകരിച്ചു. പുതിയ ഭാരവാഹികളായി ഹസീന അഷറഫ് - പ്രസിഡന്റ,  രേഖ.ടി.എസ് - സെക്രട്ടറി,  രഗ്ന രഞ്ജിത്ത് - ട്രഷറർ, ഷഹിജ ഷഹീർ- വൈസ് പ്രസിഡന്റ്, സഫൈജ നിഹാസ്‌- ജോയിന്റ് സെക്രട്ടറി എന്നിവരെ യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.


വരണാധികാരി അബ്ദുൽ നജീബ് ടി.കെ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അസോസിയേഷൻ പ്രസിഡന്റ്  നജീബ്. പി.വി, ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ്.  ട്രഷറർ സന്തോഷ് കുമാർ, രക്ഷാധികാരി രാഗേഷ് പറമ്പത്ത് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.  രേഖ. ടി എസ് സ്വാഗതവും, രഗ്ന രഞ്ജിത്ത് നന്ദിയും പറഞ്ഞു.

Advertisment