കുവൈറ്റ്: ഗൾഫ് രാജ്യങ്ങളിലെ കോൺഗ്രസ് സൈബർ ഗ്രൂപ്പിന്റെ കോർഡിനേറ്റർ ആയിരുന്ന ടോണി മല്ലപ്പള്ളിക്ക് ഒഐസിസി കുവൈറ്റ് കണ്ണീരിൽ കുതിർന്ന യാത്ര അയപ്പ് നൽകി. കുവൈറ്റ് സബ ഹോസ്പിറ്റലിൽ പൊതു ദർശനത്തിന് വെച്ച ഭൗതിക ശരീരത്തിൽ നൂറു കണക്കിന് ഒഐസിസി പ്രവർത്തകർ അന്ത്യാഞ്‌ജലി അർപ്പിച്ചു.
സാമൂവൽ ചാക്കോ കാട്ടൂർകളീക്കൽ, ബി എസ് പിള്ള, ബിനു ചെമ്പാലയം, ജോയി ജോൺ തുരുത്തിക്കര, രാജീവ് നടുവിലെമുറി, നിസാം തിരുവനന്തപുരം, സുരേഷ് മാത്തൂർ, കൃഷ്ണൻ കടലുണ്ടി, വിപിൻ മങ്ങാട്, ജിൽസ് കുടകശേരിൽ, ജോബിൻ ജോസ്, ഷംസു താമരക്കുളം, ഇസ്മായിൽ പാലക്കാട്, ഷോബിൻ സണ്ണി നിബു എറണാകുളം, ലിപിൻ മുഴക്കുന്ന്, സഹീദ് ലബ്ബ, കലേഷ് ബി പിള്ള, വിജോ തോമസ്, ഇല്യാസ് പൊതുവാചേരി, അലക്സ് മാനന്തവാടി, ബൈജു പോൾ, കുര്യൻ തോമസ് പൈനുമൂട്, തോമസ് പള്ളിക്കൽ, സിനു ജോൺ, പ്രദീപ് ജോസഫ്, റോയ് എബ്രഹാം, സാബു വര്ഗീസ് എന്നിവർ പ്രണാമം അർപ്പിച്ചു.