Advertisment

കുവൈറ്റ് സിറ്റി മാർത്തോമ്മാ യുവജന സംഖ്യത്തിന്റെ 2024-2025 പ്രവർത്തന വർഷത്തിലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

New Update
kuwait city marthoma yuvajana sakhyam

കുവൈറ്റ്‌ സിറ്റി: മാർത്തോമ്മാ യുവജന സഖ്യം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പൊതുയോഗവും 2024-25 പ്രവർത്തന വർഷത്തിലേക്ക് ഉള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഫെബ്രുവരി മാസം 17 ന് എന്‍ഐസിഒജി ഹാൾ അബ്ബാസിയയിൽ വെച്ച് ഇടവക വികാരി എ റ്റി സഖറിയാ അച്ചന്റെ അധ്യക്ഷതയിൽ നടത്തി. 

2023-24 വർഷത്തെ ജോയിന്റ് സെക്രട്ടറി മനിഷ് ഇനോസ് ജോൺ സ്വാഗതം അറിയിച്ചു. 2023-24 വർഷത്തെ സെക്രട്ടറി ജോഫി കെ വർഗീസ് പൊതുയോഗത്തിന്റെ നോട്ടീസ് വായിക്കുകയും തിരഞ്ഞെടുപ്പിന് നേതൃത്വം നൽകുകയും ചെയ്തു. ശേഷം ഇലക്ഷൻ ഇല്ലാതെ ഐക്യകണ്‌ഠേന പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കുവൈറ്റ് സിറ്റി മാർത്തോമ്മാ യുവജനസഖ്യത്തിന്റെ 2024-25 വർഷത്തെ ഭാരവാഹികൾ: ബെഞ്ചിൻ ജേക്കബ് (വൈസ് പ്രസിഡന്റ്), ലിൻസ് കെ സാമൂവൽ (സെക്രട്ടറി), വിനോയ് തോമസ് (ട്രെഷറാർ), വിജിൻ.വി. കോച്ചേരി (ജോയിന്റ് സെക്രട്ടറി), ശിൽപ സാം (ലേഡി സെക്രട്ടറി), ജോഫി.കെ. വർഗീസ് (കൈസ്ഥാനസമിതി അംഗം). 2023-24 വർഷത്തെ ലേഡി സെക്രട്ടറി ഡോ. ടീന സാറ സാമിന്‍റെ നന്ദിയോടെ പൊതുയോഗം അവസാനിച്ചു.

Advertisment