New Update
/sathyam/media/media_files/cVqX8IVPXxBZuNnmbL5Z.jpg)
കുവൈറ്റ് സിറ്റി: ജോലി സംബന്ധിച്ച് കുവൈറ്റിൽ നിന്ന് യാത്രയാകുന്ന ഒഐസിസി കുവൈറ്റ് നാഷണൽ കമ്മറ്റി സെക്രട്ടറി മനോജ് ചണ്ണപ്പേട്ടക്കും കുടുംബത്തിനും ഒഐസിസി നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അബ്ബാസിയ കാലിക്കറ്റ് ഷെഫിൽ വെച്ച് യാത്രയയപ്പ് നൽകി.
Advertisment
ആക്ടിങ് പ്രസിഡന്റ് എബി വാരിക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘടനാ ജനറൽ സെക്രട്ടറി ബി.സ്. പിള്ള സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറിമാരായ വര്ഗീസ് ജോസഫ് മാരാമൺ, ബിനു ചേമ്പാലയം, ജോയ് ജോൺ തുരുത്തിക്കര, സെക്രെട്ടറിമാരായ ജോയ് കരുവാ ളൂർ, സുരേഷ് മാത്തൂർ എന്നിവർ ആശംസകൾ അറിയിച്ചു. ട്രഷറർ രാജീവ് നടുവിലെ മുറി നന്ദിയും പറഞ്ഞു.
ഒഐസിസിയുടെ സ്നേഹോപഹാരം സ്വീകരിച്ച് മനോജ് ചണ്ണപ്പേട്ട മറുപടി പ്രസംഗം നടത്തി.