Advertisment

മതേതരത്വം വിളിച്ചോതി ഒഐസിസി ഇഫ്‌താർ സംഗമം

New Update
oicc kuwait iftar

കുവൈറ്റ് സിറ്റി: ഒഐസിസി നാഷണൽ കമ്മറ്റി സംഘടിപ്പിച്ച ഇഫ്‌താർ വിരുന്ന് വിവിധ മത രാഷ്ട്രീയ കൂട്ടായ്മയുടെ ഒത്തുചേരലായി. ഏപ്രിൽ 3 ന് അബ്ബാസിയ യുണൈറ്റഡ് സ്കൂളിൽ വെച്ച് നടന്ന ഇഫ്‌താർ സംഗമത്തിൽ ഒഐസിസി സംഘടനാ ജനറൽ സെക്രട്ടറി ബി.സ്. പിള്ള അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് എബി വാരിക്കാട് ഉത്ഘാടനവും പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ അബ്ദുറഹ്മാൻ തങ്ങൾ റമദാൻ സന്ദേശം നൽകി. 

Advertisment

oicc kuwait iftar-3

ഷറഫുദ്ദിൻ കണ്ണേത്ത് (കെഎംസിസി) ബി.എം. ഇക്ബാൽ (കെകെഎംഎ) ഷെരീഫ് പി.ടി (കെഐജി) കണ്ണൂർ ഡിസിസി സെക്രട്ടറി വി.സി നാരായണൻ, സാംസ്‌കാരിക പ്രവർത്തകരായ സിദ്ദിഖ് വലിയകത്ത്, ഒഐസിസി ജനറൽ സെക്രെട്ടറിമാരായ വര്ഗീസ് ജോസഫ് മാരാമൺ, ജോയ് ജോൺ തുരുത്തിക്കര, സെക്രട്ടറി ജോയ് കരുവാളൂർ, ട്രഷറർ രാജീവ് നടുവിലേമുറി, വനിതാവിഭാഗം ജനറൽ സെക്രട്ടറി ഷെറിൻ ബിജു, ബഷീർ ബാത്ത, ഷംസുദ്ദിൻ താമരക്കുളം, വിബീഷ് തിക്കോടി, വര്ഗീസ് പോൾ, റൈജു അരീക്കര (തിരുവല്ല അസോസിയേഷൻ) തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

oicc kuwait iftar-2

കുവൈറ്റിലെ വിവിധ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക, മാധ്യമ പ്രതിനിധികൾ സംബന്ധിച്ചു. ഒഐസിസി യൂത്ത് വിങ്, ഒഐസിസി ജില്ലാ ഭാരവാഹികൾ, വിവിധ പോഷക സംഘടനാ പ്രതിനിധികൾ, വനിതാ വിഭാഗം പ്രതിനിധികൾ പരിപാടി നിയന്ത്രിച്ചു. ഒഐസിസി നാഷണൽ കമ്മറ്റി സെക്രട്ടറിമാരായ നിസ്സാം തിരുവനന്തപുരം സ്വാഗതവും സുരേഷ് മാത്തൂർ നന്ദിയും പറഞ്ഞു.

Advertisment