കുവൈറ്റ്: കുവൈറ്റിലെ സാൽമിയ ബ്ലോക്ക് 12 ലെ കെട്ടിടത്തിൽ തീപിടുത്തം. അപകടത്തിൽ ഒരാൾ മരിച്ചുവെന്നാണ് വിവരം. മരണപ്പെട്ടത് സ്ത്രീയെന്നാണ് പ്രാഥമിക വിവരം. അഗ്നിരക്ഷാസേനയും പൊലീസും തീയണയ്ക്കാനുളള ശ്രമങ്ങൾ നടത്തി വരികയാണ്. കെട്ടിടത്തിലുണ്ടായിരുന്നവരെ അടുത്തുളള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.