കുവൈത്ത് കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ നെറ്റിഗേൾ ഫെസ്റ്റ് സംഘടിപ്പിച്ചു

New Update
Netigirl Fest

കുവൈത്ത്: കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ കുവൈറ്റ് (KODPAK) സംഘടിപ്പിച്ച Nightingale Fest – 2025 എന്ന പരിപാടി ജൂൺ 13-ന്  അബ്ബാസിയയിലെ എവർഗ്രീൻ ഹാളിൽ വെച്ച് വിപുലമായി നടത്തി. അഹമ്മദാബാദ് വിമാന ദൂരന്തത്തിൽ ജീവൻ പൊലിഞ്ഞവർക് വേണ്ടിയുള്ള ഒരു മൗന പ്രാത്ഥനയോടു കൂടെ ആരംഭിച്ച പരുപാടി പ്രമുഖ മെഡിക്കൽ ഓങ്കോളജിസ്റ്റും കുവൈത്ത് കാൻസർ കൺട്രോൾ സെന്ററിൽ സേവനം അനുഷ്ഠിക്കുന്ന ഡോ. സുസോവന സുജിത് നായർ ചടങ്ങിന് മുഖ്യാതിഥിയായി പങ്കെടുത്തു. കാൻസർ അവബോധ സെമിനാർ, നഴ്സുമാർക്കുള്ള ആദരവു ചടങ്ങ്, സാംസ്കാരിക പരിപാടികൾ എന്നിവ ഒരുമിച്ച് സംഘടിപ്പിച്ചു.

Advertisment

പരിപാടിയുടെ ഭാഗമായി കാൻസർ ബോധവത്കരണ സെമിനാറും, നഴ്‌സസ് ഡേ ആഘോഷവും, വിവിധ കലാപരിപാടികളും അരങ്ങേറി.  ഭാരവാഹികളായ  നിജിൻ ബേബി (പ്രസിഡൻ്റ്),  ജിത്തു തോമസ് (ജനറൽ സെക്രട്ടറി), സുബിൻ പി ജോർജ്ജ് (ട്രഷറർ), സോണൽ ബിനു (വനിത ചെയർപേഴ്സൺ), പ്രജിത്ത് പ്രസാദ് (പ്രോഗ്രാം കൺവീനർ) സവിത രതീഷ് (പ്രോഗ്രാം കൺവീനർ), ഒപ്പം മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി. പ്രവാസി സമൂഹത്തിനായി KODPAK ആവിഷ്കരിക്കുന്ന നാളെയുടെയും ആരോഗ്യ സംരക്ഷണത്തിന്റെയും സന്ദേശമായിരുന്നു ഈ പരിപാടിയുടെ പ്രാധാന്യം