കുവൈറ്റ് : മാനവരാശിയുടെ പാപമോചനത്തിനായി ക്രിസ്തു കുരിശു മരണം വരിച്ചതിന്റെ ത്യാഗസ്മരണ പുതുക്കി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ നടന്ന ദു:ഖവെള്ളിയുടെ ശുശ്രൂഷയിൽ അയ്യായിരത്തിലധികം വിശ്വാസികൾ ഭക്തിപുരസ്സരം പങ്കുചേർന്നു.
/sathyam/media/media_files/i9xZQTgSLNOCecya5pfq.jpg)
ഏകദേശം 8 മണിക്കൂറോളാം നീണ്ടുനിന്ന ശുശ്രൂഷകൾക്ക് മലങ്കര സഭയുടെ അങ്കമാലി ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ പോളികാർപ്പസ് മെത്രാപ്പോലിത്താ മുഖ്യകാർമ്മികത്വം വഹിച്ചു.
/sathyam/media/media_files/Ct6so5W12k2eJWlHY9gM.jpg)
മാർച്ച് 29, വെള്ളിയാഴ്ച്ച രാവിലെ 8 മണി മുതൽ ഇന്ത്യൻ സെന്റ്രൽ സ്കൂൾ അങ്കണത്തിൽ നടന്ന ദു:ഖവെള്ളിയുടെ ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. ഡോ. ബിജു ജോർജ്ജ് പാറയ്ക്കൽ, സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഫാ. ഗീവർഗീസ് ജോൺ, ഫാ. റിനിൽ പീറ്റർ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.
/sathyam/media/media_files/JmyQY2YKrUA8izI76R8q.jpg)