കുവൈറ്റ് ഒ ഐ സി സി പത്തനംതിട്ട ജില്ലാ കമ്മിറ്റി എം ജി കണ്ണൻ അനുസ്മരണ യോഗം നടത്തി

New Update
oicc mg kannan

കുവൈറ്റ്: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്‌ കുവൈറ്റ്‌ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ഉപാദ്യക്ഷൻ 
എം ജി  കണ്ണന്റെ ദേഹ വിയോഗത്തിൽ ജില്ലാ കമ്മിറ്റിയായി അനുസ്മരണ യോഗം നടത്തി. 

Advertisment

ഒരിക്കൽ പരിചയപ്പെട്ടാൽ ആരും മറക്കാത്ത വ്യക്തിത്വം. എപ്പോൾ കണ്ടാലും ‘അണ്ണാ’ എന്ന വിളിയിലൂടെ പുതുക്കുന്ന സൗഹൃദം. കക്ഷി രാഷ്ട്രീയത്തിനപ്പുറം വിശാലമായ സുഹൃദ് വലയമുള്ള കോൺഗ്രസ് പ്രവർത്തകനായിരുന്നു എം.ജി.കണ്ണൻ .സമരമുഖത്ത് കോൺഗ്രസിന്റെ പോരാളിയായിരുന്നു എം.ജി.കണ്ണൻ. സംഘർഷഭരിതമായ സാഹചര്യങ്ങളിലും പൊലീസുമായുള്ള ഏറ്റുമുട്ടലുകളിലും കരുത്തോടെ നിന്ന യുവനേതാവിനെയാണു പാർട്ടിക്കു നഷ്ടമായിരിക്കുന്നത്. ജീവിത സാഹചര്യങ്ങളുടെ കഠിന പാതകൾ താണ്ടിയാണ് കണ്ണൻ കോൺഗ്രസിൽ വളർന്നു വന്നത്. 


പ്രതിസന്ധികളെ മുന്നോട്ടുള്ള കുതിപ്പിന് ഈ നേതാവ് ഊർജമാക്കി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായിരുന്ന സമയത്ത് ഒട്ടേറെ വിഷയങ്ങളിൽ കാര്യക്ഷമമായ ഇടപെടൽ നടത്തി. സദാ ചിരിക്കുന്ന മുഖത്തോടെ നാട്ടിലെ ഏതു വിഷയത്തിലും ഇടപെടൽ നടത്തുന്ന സജീവ സാന്നിധ്യമായിരുന്നു എം.ജി.കണ്ണൻ.  എം ജികണ്ണന്റെ വിയോഗം കോൺഗ്രസ് പാർട്ടിക്ക് തീരാനഷ്ടമാണെന്നു അനുശോചനയോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു..


ജില്ല കമ്മിറ്റി പ്രസിഡന്റ്‌  എബി അത്തിക്കയം അധ്യക്ഷത വഹിച്ച യോഗം ഒഐസിസി കുവൈത്ത് വൈസ് പ്രസിഡന്റ്   സാമുവേൽ ചാക്കോ കാട്ടൂർകളീക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌   ചാൾസ് പി ജോർജ് അനുശോചന പ്രമേയം അവതരിപ്പിച്ചു.


ജില്ലയുടെ ചാർജുള്ള നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി   ബിനു ചെമ്പാലയം, ജില്ലാ നാഷണൽ കമ്മിറ്റി മെമ്പർ  റെജി കോരുത്, സെക്രട്ടറിമാരായ  റിനു കണ്ണാടിക്കൽ, അനു പി രാജൻ, ജില്ലാ കമ്മിറ്റി അംഗം  ബിജോ പി ബാബു, ഒ ഐ സി സി യൂത്ത് വിംഗ് പ്രസിഡന്റ്  ജോബിൻ ജോസ്, മറ്റ് ജില്ലാ നേതാക്കൾ ആയ ലിപിൻ മുഴക്കുന്ന്, സൂരജ് കണ്ണൻ, ബൈജു പോൾ, അനിൽ ചീമേനി എന്നിവർ അനുശോചന പ്രസംഗം നടത്തി.

ജില്ലാ ജനറൽ സെക്രട്ടറി  റിജോ കോശി സ്വാഗതവും ട്രഷറർ സിനു ജോൺ നന്ദിയും അറിയിച്ചു.