ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ല കമ്മിറ്റി ഫുട്ബോൾ ജേഴ്‌സി പ്രകാശനം ചെയ്തു

New Update
oicc kannur jerssy

കുവൈറ്റ് സിറ്റി : ഒഐസിസി കണ്ണൂർ ജില്ല കമ്മിറ്റിയുടെ ഫുട്ബോൾ ജേഴ്‌സി പ്രകാശനം ഒഐസിസി കുവൈറ്റ് ഓഫീസിൽ വെച്ച് നടന്നു. ജില്ല കമ്മിറ്റി പ്രസിഡന്റ് ലിപിൻ മുഴക്കുന്നിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കോ-സ്പോൺസർ ആയ സ്‌പെൻസർ ഷാജി ഒഐസിസി നാഷണൽ കമ്മിറ്റി സെക്രട്ടറി എം എ നിസാമിന് ജേഴ്‌സി നൽകി പ്രകാശനം നിർവഹിച്ചു. ജില്ല നേതാക്കളായ സുജിത് കായലോട്, ശരൺ കോമത്ത്, സനൽ തയ്യിൽ, ബിനോയ് കരിമ്പിൽ, മുനീർ മഠത്തിൽ ടീമംഗങ്ങളായ അനസ്, അസ്‌കർ, ഫൈസൽ റസൽ, ടിന്റു എന്നിവർ സന്നിഹതരായിരുന്നു.

Advertisment