പെഹൽഗാമിൽ ജീവൻ പൊലിഞ്ഞവർക്ക്‌ ആദരാജ്ജലി അർപ്പിച്ച് ഒഐസിസി കുവൈറ്റ്‌ !

New Update
OICC KUWAIT PEGALGAM

കുവൈറ്റ്‌ സിറ്റി: പെഹൽഗാമിൽ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞ ഓരോ ഭാരതീയനും വേണ്ടി മെഴുകുതിരി തെളിയിച്ചു കൊണ്ട് ഒഐസിസി നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക പ്രർത്ഥന നടത്തി. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് ഏപ്രിൽ 24 ന് വൈകുന്നേരം നാഷണൽ പ്രസിഡന്റ്‌ വര്ഗീസ് പുതുകുളങ്ങര ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ സാമൂവൽ ചാക്കോ കാട്ടൂർ കളിക്കൽ ആദ്യക്ഷനായിരുന്നു. 

Advertisment

മത തീവ്രവാദികൾ ക്കെതിരെ രാജ്ജ്യം ഒറ്റക്കെട്ടാണെന്നും രാജ്‌ജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും എതിരെയുള്ള ഏതൊരു വെല്ലുവിളിയും ഒറ്റക്കെട്ടായിൽ നേരിടുമെന്നും ജനറൽ സെക്രട്ടറി വര്ഗീസ് ജോസഫ് മാരാമൻ ചൊല്ലിക്കൊടുത്ത പ്രതിക്ജ്ഞ ഒഐസിസി പ്രവർത്തകർ ഏറ്റു ചൊല്ലി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എസ് പിള്ള സ്വാഗതവും ജോയിന്റ് ട്രഷറർ റിഷി ജേക്കബ് നന്ദിയും അറിയിച്ചു. 


നാഷണൽ ഭാരവാഹികളായ ജോയ് ജോൺ തുരുത്തിക്കര, ബിനു ചെമ്പാലയം, സുരേഷ് മാത്തൂർ, നിസ്സാം തിരുവനന്തപുരം, ജോയ് കരവാളൂർ വിവിധ ജില്ലാ പ്രസിഡന്റുമാർ ജില്ലാ ജനറൽ സെക്രട്ടറിമാർ ജില്ലാ ട്രഷറർ നാഷണൽ കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

 

Advertisment