അബ്ബാസിയ: പത്തനംതിട്ട ജില്ല അസ്സോസിയേഷൻ (PDA ) ഇഫ്താർ സംഗമം അബ്ബാസിയ ഹൈഡേൻ ഓഡിറ്റോറിയത്തിൽ നടന്നു. സംഘടനാ പ്രസിഡൻ്റ് ലാലു ജേക്കബ് അധ്യക്ഷത വഹിച്ചു. സക്കീർ ഹുസൈൻ തൂവൂർ മുഖ്യ പ്രഭാഷണം നടത്തി.
വിവിധ സംഘടനകളേ പ്രതിനിധീകരിച്ച്, അലക്സ് പുത്തൂർ(KUDA), ഷൈജിത്ത് മേപ്പയൂർ (FIRA), ബിജോ പി മാത്യു(അടൂർ ), മാത്യു ഫിലിപ്പ് (റാന്നി), ജെയിംസ് കൊട്ടാരം(തിരുവല്ല ), നിസാം കാസിം(വൈബ്ജർ ടീവി), രാജൻ തോട്ടത്തിൽ, റെജിനാ ലത്തീഫ് തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
അമൽ ലത്തീഫിൻ്റെ പ്രാർത്ഥനയോട് പരിപാടികൾക്ക് തുടക്കം കുറിച്ചു പ്രസ്തുത പരിപാടിക്ക് പ്രോഗ്രാം കൺവീനർ ചാൾസ് പി ജോർജ് സ്വാഗതവും ട്രഷറർ ലാജി ഐസക് നന്ദിയും രേഖപ്പെടുത്തി. മാർട്ടിൻ മാത്യു (ജനറൽ സെക്രട്ടറി), ജീൻജു ഷൈറ്റസ്റ്റ് എന്നിവർ പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു .
ബോബി ലാജി, എബി അത്തിക്കയം, എംഎ ലത്തീഫ് ,വർഗീസ് ഉമ്മൻ, ഷൈറ്റസ്റ്റ് തോമസ്, അജിത് കൃഷ്ണ, അൻസാർ, സിജോ തോമസ്, ഈപ്പൻ , അനിൽ ചാക്കോ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്യം നൽകി .