ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാൻ

author-image
അബ്ദുറസാഖ് കുമരനെല്ലൂര്‍
Updated On
New Update
Strait of Hormuz

ടെഹറാന്‍: ഗള്‍ഫ് മേഖലയിലെ സംഘര്‍ഷാവസ്ഥക്കിടെ, ഇറാന്റെ ഐആര്‍ജിസി (Islamic Revolutionary Guard Corps) നാവികസേനാധിപന്‍ റിയര്‍ അഡ്മിറല്‍ അലി റെസാ തംഗ്‌സിരി ഹോര്‍മുസ് കടല്‍ക്കടവ് അടയ്ക്കുമെന്ന് . ഇറാന്റെ താത്പര്യങ്ങൾ വെല്ലുവിളിക്കപ്പെടുകയാണെങ്കില്‍, പ്രദേശത്ത് തങ്ങളുടെ പൂര്‍ണ നിയന്ത്രണമുള്ള ഈ സവിശേഷ കടല്‍ വഴി അടയ്ക്കുന്നതിന് തയ്യാരാണെന്ന് അദ്ദേഹം വ്യക്തമാക്കി.
"Strait of Hormuz നമുക്കു സ്വന്തമാണ്. 

Advertisment

ഞങ്ങളുടെ ദേശസൗവരധികാരം സംരക്ഷിക്കപ്പെടണമെന്നും അതിനായി വേണ്ട സമയത്ത് ശക്തമായ നടപടികൾ എടുക്കുമെന്നും" തംഗ്‌സിരി പറഞ്ഞു. ഗള്‍ഫ് മേഖലയിലെ എണ്ണക്കയറ്റുമതിക്ക് നിർണായകമായ കടല്‍ക്കടവാണ് ഹോര്‍മുസ്.

ഇറാന്റെയും പാശ്ചാത്യ രാഷ്ട്രങ്ങളുടെയും ഇടയിലെ സൈനിക വൈരുധ്യങ്ങള്‍ പുതിയ ഉത്കണ്ഠയ്ക്ക് ഇടയാക്കുകയാണ്. ഇറാന്‍  അന്താരാഷ്ട്ര തലത്തില്‍ ഈ ഭീഷണി ഏറെ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട് ഹോര്‍മുസ് കടല്‍ക്കടവിൽ ഇടപെടലുണ്ടാകുകയാണെങ്കില്‍ ആഗോള എണ്ണവിപണിയിലും അന്താരാഷ്ട്ര സാമ്പത്തിക നിലയിലും വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ ശക്തികൾ, പ്രദേശത്തെ സേനാപ്രവർത്തനങ്ങൾ കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. സമാധാനസംരക്ഷണത്തിനായി മേഖലയില്‍ കാവല്‍ നിയന്ത്രണങ്ങള്‍ കർശനമാക്കുന്ന നടപടികളാണ് അമേരിക്ക സ്വീകരിക്കുന്നത്  എന്നാണ് റിപ്പോർട്ട്‌