കുവൈത്ത് സിറ്റി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന വോയ്സ് കുവൈത്ത് ഉപദേശക സമിതി അംഗം റിജു മൂകാംബികക്കും വോയ്സ് കുവൈത്ത് വനിതാവേദി ആർട്സ് സെക്രട്ടറി ജസ്നി റിജുവിനും വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നൽകി.
അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വോയ്സ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഷനിൽ വെങ്ങളത്ത് അധ്യക്ഷത വഹിച്ചു. വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു മുഖ്യ പ്രഭാഷണം നടത്തി.
/sathyam/media/media_files/RNEIpXlj2mye3gtFCwti.jpg)
കേന്ദ്ര ഉപദേശക സമിതി അംഗങ്ങളായ കെ.വിജയൻ, സജയൻ വേലപ്പൻ, സെക്രട്ടറിമാരായ
ബിപിൻ.കെ.ബാബു, സബീഷ് കൃഷ്ണൻ കുട്ടി,വനിതാവേദി വൈസ് പ്രസിഡന്റ് മിനികൃഷ്ണ സിറ്റി യൂനിറ്റ് ട്രഷറർ കെ.പി.സുജിത്ത്, വനിതാവേദി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മഹേശ്വരി സബീഷ്, ഫഹാഹീൽ യൂനിറ്റ് അംഗം അശോക് കുമാർ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
ചെയർമാൻ പി.ജി.ബിനു റിജുവിനും ജസ്നിക്കും സ്നേഹോപഹാരങ്ങൾ നൽകി. റിജുവും ജസ്നിയും മറുപടി പ്രസംഗം നടത്തി. കേന്ദ്ര ഓർഗനൈസിംങ് സെക്രട്ടറി സുജീഷ്.പി.ചന്ദ്രൻ സ്വാഗതവും കേന്ദ്ര ആർട്സ് സെക്രട്ടറി ജോയ് നന്ദനം നന്ദിയും പറഞ്ഞു .