മലയാളി റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു

മലയാളി റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു.

New Update
malayellee

റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മേലാറ്റൂര്‍ കിഴക്കുംപാടം മഹല്ലില്‍ പോസ്റ്റ് ഓഫീസിന് സമീപം പാറക്കല്‍ താമസിക്കുന്ന സുലൈമാന്‍ (45) ആണ് റിയാദ് എക്‌സിറ്റ് 12 റൗദയില്‍ മരിച്ചത്. സ്‌പോണ്‍സറുടെ കീഴില്‍ മൂന്ന് വര്‍ഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 

Advertisment


പിതാവ്: മുഹമ്മദ് (പരേതന്‍), മാതാവ്: തിത്തു, ഭാര്യ: സാജിദ, മക്കള്‍: നിഹാല്‍, നിദാന്‍. മൃതദേഹം റിയാദില്‍ ഖബറടക്കും. ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത്, ഷെബീര്‍ കളത്തില്‍, സുല്‍ത്താന്‍ കാവന്നൂര്‍, ജാഫര്‍ വീമ്പൂര്‍, നസീര്‍ കണ്ണീരി എന്നിവര്‍ രംഗത്തുണ്ട്.

Advertisment