മാഞ്ചസ്ററർ : വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സമ്മേളനം യുകെയിലെ മാഞ്ചസ്റററിനടുത്തുള്ള സ്റ്റോക്ഓൺട്രെൻഡിലെ സ്റ്റോൺ ക്രൗൺ ഹോട്ടൽ ഓഡിറ്റോറിയത്തിൽ മെയ് 2,3,4 തീയതികളിൽ നടത്തി.
ആനന്ദ് ടിവി മാനേജിങ് ഡയറക്ടർ എസ്. ശ്രീകുമാറിന് (യു കെ) സോഷ്യൽ മീഡിയ അവാർഡും, ഇംഗ്ളണ്ടിലെ മലയാളികൾ നേരിടുന്ന ചൂഷണങ്ങൾ അവസാനിപ്പിക്കുവാൻ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്ന സാമൂഹ്യ പ്രവർത്തകൻ റോയി ജോസഫ് മാൻവെട്ടത്തിന് (യുകെ) സാമൂഹ്യ പ്രതിബദ്ധത അവാർഡും നൽകി.
കലാ, സാംസ്കാരിക, നടക രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അവാർഡ് രാജു കുന്നക്കാട്ട് (അയർലണ്ട്), യൂറോപ്പിലെ മാദ്ധ്യമരംഗത്തെ ശ്രദ്ധേയമായ പ്രവർത്തനത്തിന്റെയും, സംഗീത ആൽബ രചനകളിൽ 26 വർഷം പൂർത്തിയാക്കിയതിന്റെ അവാർഡും ജോസ് കുമ്പിളുവേലിൽ (ജർമ്മനി) എന്നിവരും ഏറ്റുവാങ്ങി.
അവാർഡ് ജേതാക്കളായ നാലുപേരെയും ജോളി തടത്തിൽ, ജോളി എം പടയാട്ടിൽ, ബാബു തോട്ടപ്പള്ളി, ട്രഷറർ ഷൈബു ജോസഫ്, സാം ഡേവിഡ് മാത്യു എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു.
/sathyam/media/media_files/2025/05/06/OhD0XEzF69v35xHYyWta.jpg)
അവാർഡ് സ്വീകരിച്ചു നലുപേരും നടത്തിയ മറുപടി പ്രസംഗത്തിൽ പ്രവാസിസമൂഹത്തിൽ എല്ലാവർക്കും അവരവരുടേതായ പ്രതിബദ്ധതയിൽ ഉറച്ചു നിന്ന് പ്രവർത്തനങ്ങൾ സമൂഹത്തിന്റെ ഉയർച്ചയെ ലക്ഷ്യമാക്കുന്നതായിരിയ്ക്കണം എന്നു അഭ്യർത്ഥിച്ചു.
ഗ്ളോബൽ ഭാരവാഹികളായ തോമസ് അറമ്പൻകുടി(വൈസ് പ്രസിഡന്റ്), ഗ്രിഗറി മേടയിൽ(വൈസ് ചെയർമാൻ), മേഴ്സി തടത്തിൽ (വൈസ് ചെയർപേഴ്സൺ), ഡോ.ജിമ്മി മൊയലൻ (ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്റ്),സെബിൻ പാലാട്ടി(യുകെ പ്രൊവിൻസ് പ്രസിഡന്റ്), സെബാസ്ററ്യൻ ജോസഫ് (യുകെ പ്രൊവിൻസ് ചെയർമാൻ), ചിനു പടയാട്ടിൽ (ജർമൻ പ്രോവിൻസ് സെക്രട്ടറി), ലതീഷ്രാജ് (യുകെ നോർത്ത്വെസ്ററ് പ്രൊവിൻസ്, ചെയർമാൻ)എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
സമ്മേളനത്തിൽ ഡബ്ള്യുഎംസി യൂറോപ്പ് റീജിയൻ ചെയർമാൻ ചെയർമാൻ ജോളി തടത്തിൽ അധ്യക്ഷത വഹിച്ച് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡണ്ട് ജോളി എം പടയാട്ടിൽ സ്വാഗതവും, സെക്രട്ടറി ബാബു തോട്ടപ്പള്ളി നന്ദിയും പറഞ്ഞു. അസോസിയേറ്റ് സെക്രട്ടറി സാം ഡേവിഡ് മാത്യു അവതാരകനായിരുന്നു.