Advertisment

മന്‍മോഹന്‍ സിങ്ങ് ഇന്ത്യയെ മികച്ച രീതിയില്‍ നയിച്ച സാമ്പത്തിക വിദഗ്ദ്ധനായ പ്രധാനമന്ത്രിയെന്ന് ഐ.വൈ.സി.സി ബഹ്റൈന്‍

ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെഗയ കെ സി എ ഹാളില്‍ വെച്ച് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും, കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്ങ് അനുസ്മരണം സംഘടിപ്പിച്ചു.

New Update
MNAMOAN

മനാമ : ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെഗയ കെ സി എ ഹാളില്‍ വെച്ച് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും, കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്ങ് അനുസ്മരണം സംഘടിപ്പിച്ചു.

Advertisment

 ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍  എം സി എം എ ബഹ്റൈന്‍ പ്രസിഡന്റ് സലാം മമ്പാട്ടുമൂല, പ്രതിഭ ബഹ്റൈന്‍ പ്രസിഡന്റ് ബിനു കുന്നില്‍, കുടുംബ സഹൃദയ വേദി പ്രസിഡന്റ് അജിത്ത് കുമാര്‍, ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ ഭാരവാഹികളായ അനസ് റഹീം, രാജേഷ് പന്മന, റിച്ചി കളത്തൂരേത്ത്, മുന്‍ പ്രസിഡന്റ് ബേസില്‍ നെല്ലിമറ്റം വിവിധ ഏരിയ പ്രസിഡന്റ്മാരായ മണികണ്ഠന്‍ ചന്ദ്രോത്ത്, നവീന്‍ ചന്ദ്രന്‍, ഷിജില്‍ കുമാര്‍, അഷ്റഫ് എന്നിവര്‍ യോഗത്തില്‍ മന്‍മോഹന്‍ സിങ്ങിനെ അനുസ്മരിച്ചു സംസാരിച്ചു.


ഇന്ത്യന്‍ സമ്പദ്ഘടന മെച്ചപ്പെടുത്താനും രാജ്യത്തെ ജനങ്ങളുടെ ദാരിദ്ര്യവും പട്ടിണിയും കുറച്ചു കൊണ്ടുവരാനും,  72000 കോടി ഇന്ത്യന്‍ കര്‍ഷകരുടെ കട ബാധ്യതകള്‍ എഴുതിത്തള്ളല്‍ അടക്കമുള്ള ജനോപകാര പദ്ധതികള്‍ നടപ്പിലാക്കാനും അദ്ദേഹത്തിന്റെ ഭരണകാലത്ത് സാധിച്ചു. 


തൊഴിലുറപ്പ് പദ്ധതി, സാമ്പത്തിക മാന്ദ്യം ലോകം കീഴടക്കിയപ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അധികം ബാധിക്കാതെ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ നല്ല നിലയിലാക്കി ഇന്ത്യയെ നയിക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ സാമ്പത്തിക വിധക്തന് അടിവരയിടുന്ന നിലയില്‍ ഉള്ളതായിരുന്നുവെന്ന് അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തിയവര്‍ അഭിപ്രായപ്പെട്ടു.


ഛായ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി തുടക്കം കുറിച്ച പരിപാടിയില്‍  ദേശീയ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ട്രെഷറര്‍ ബെന്‍സി ഗനിയുഡ് നന്ദിയും പറഞ്ഞു.


 

Advertisment