/sathyam/media/media_files/yWBGZvG7bgIndwkmLNy5.jpg)
ദുബായ്: ഇറാനെതിരായ ഇസ്രയേൽ- യു എസ് ആക്രമണത്തെ തുടർന്ന് പശ്ചിമേഷ്യയിൽ രൂപപ്പെട്ട സംഘർഷാവസ്ഥ കാരണം ഒഴിവുസമയങ്ങൾ ചെലവഴിക്കുന്ന സ്ഥാപനങ്ങൾ അടച്ചിടുന്നു.
മുൻ കരുതൽ നടപടിയെന്ന നിലയിലാണ് ദുബായിലെ നിരവധി ആകർഷകമായ ഒഴിവു സമയ വിനോദ ഇടങ്ങൾ അടച്ചിടാൻ തീരുമാനിച്ചിട്ടുള്ളതെന്ന് ആ സ്ഥാപനങ്ങൾ അറിയിച്ചു.
സന്ദർശകരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഗ്ലോബൽ വില്ലേജ്, ഐൻ ദുബായ്, ദുബായ് പാർക്ക്സ് ആൻഡ് റിസോർട്ട്സ് എന്നിവർ അറിയിച്ചു.
ഔദ്യോഗിക മാർഗനിർദേശങ്ങൾ പാലിച്ചാണ് ഈ തീരുമാനം എടുത്തതെന്നും അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ വ്യക്തമാക്കി.
ഗ്ലോബൽ വില്ലേജ്
മുൻകരുതൽ സുരക്ഷാ നടപടിയായി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കുന്നതല്ലെന്ന് ഗ്ലോബൽ വില്ലേജ് അറിയിച്ചു.
വിനോദ സംവിധാനങ്ങൾ , ഷോപ്പിങ്, ഡൈനിങ് തുടങ്ങി വൈവിധ്യമാർന്ന വിനോദ കേന്ദ്രമാണ് ഗ്ലോബൽ വില്ലേജ്. ഇത് ദുബൈ നിവാസികൾക്കും അവിടെ എത്തുന്നവർക്കുമുള്ള പ്രധാന ആകർഷണ കേന്ദ്രങ്ങളിലൊന്നാണ്.
ഈ സ്ഥാപനം എപ്പോൾ വീണ്ടും തുറക്കും എന്നതുൾപ്പെടെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കായി സന്ദർശകർ ഗ്ലോബൽ വില്ലേജ് ഔദ്യോഗിക വെബ്‌സൈറ്റും സോഷ്യൽ മീഡിയ ചാനലുകളും പരിശോധിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us