/sathyam/media/media_files/2025/05/25/TrypKL02Dkwmi6BoNTFT.jpg)
ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷത്തെ തുടർന്ന് സിബിഎസ്ഇയുടെ ചില ഗൾഫ് രാജ്യങ്ങളിലെ പരീക്ഷകൾ റദ്ദാക്കുകയും ചിലത് മാറ്റിവെക്കുകയും ചെയ്തു.
പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കുകയും പ്ലസ് ടു പരീക്ഷ മാറ്റിവെക്കുകയും ചെയ്തു കൊണ്ട് സിബിഎസ്ഇ സർക്കുലർ പുറത്തിറക്കി.
ഗൾഫിലെ ചില രാജ്യങ്ങളിലെ സ്‌കൂളുകളിൽ മാർച്ച് ഏഴ് മുതൽ മാർച്ച് 11 വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പത്താം ക്ലാസ് പരീക്ഷകളുമാണ് സിബിഎസ്ഇ റദ്ദാക്കിയത്.
യുഎഇ, ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഖത്തർ, ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിലെ സ്‌കൂളുകൾക്ക് ഇത് ബാധകമാണെന്ന് സിബിഎസ്ഇ പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചു.
മാർച്ച് രണ്ട്, മാർച്ച് അഞ്ച്, മാർച്ച് ആറ് തീയതികളിൽ നേരത്തെ മാറ്റിവച്ചിരുന്ന പത്താം ക്ലാസ് പരീക്ഷകളും റദ്ദാക്കിയതായി സിബിഎസ്ഇ അറിയിച്ചു.
ഗൾഫിലെ പത്താം ക്ലാസ് പരീക്ഷാർത്ഥികളുടെ ഫലപ്രഖ്യാപന രീതി യഥാസമയം പ്രത്യേകം അറിയിക്കുമെന്ന് ബോർഡ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us