ഓൾഡാം: ക്രിസ്ത്യൻ അസംബ്ലി ചർച്ചിന്റെ ആഭിമുഖ്യത്തിൽ മാഞ്ചേസ്റ്റർ ഓൾഡാമിൽ 'മ്യൂസിക് നൈറ്റ്' സംഘടിപ്പിക്കുന്നു. മെയ് 25 (ശനിയാഴ്ച) ഓൾഡാം 'ചാഡ്ഡർടൺ റിഫോം ക്ലബ്ബി'ൽ (OL9 OLG) വെച്ച് വൈകുന്നേരം 3 മണി മുതൽ 7 മണി വരെയാണ് 'Discover Living Hope 2024' എന്ന തലക്കെട്ടിൽ 'മ്യൂസിക് നൈറ്റ്' സംഘടിപ്പിക്കുന്നത്.
ഗാന ശിശ്രുഷകൾക്ക് റാണ പ്രതാപ് (സ്വീഡൻ), സുമി സണ്ണി, സ്റ്റെഫി സോളമൻ, ഷാജി ജോസഫ്, ഡൻസിൽ വിൽസൺ, സ്റ്റെഫി ഡാർവിൻ എന്നിവർ നേതൃത്വം നൽകും.
ഷാരോൺ ഫെല്ലോഷിപ് യു കെ & അയർലണ്ട് പ്രസിഡന്റ് പാസ്റ്റർ സാംകുട്ടി പാപച്ചൻ ഉതഘാടകനാകുന്ന 'മ്യൂസിക് നൈറ്റ്' പരിപാടിയിൽ പാസ്റ്റർ സുനൂപ് മാത്യു, സിസ്റ്റർ ഷൈനി തോമസ്, പാസ്റ്റർ ജോസഫ് റൈനോൾഡ്, പാസ്റ്റർ സോണി ചാക്കോ,പാസ്റ്റർ ജോൺ വറുഗീസ്, പാസ്റ്റർ ജിൻസ് മാത്യു, പാസ്റ്റർ സന്തോഷ് കുമാർ, പാസ്റ്റർ റിജോ ജോയ് തുടങ്ങിയവരുടെ സാനിധ്യം ഉണ്ടാകുമെന്ന് പ്രോഗ്രാം കോഡിനേറ്റർ ലിജു വേങ്ങൽ അറിയിച്ചു.
പ്രോഗ്രാമിലേക്ക് പ്രവേശനം, പാർക്കിംഗ് എന്നിവ സൗജന്യമായിരിക്കും.
വേദിയുടെ വിലാസം: Chadderton Reform Club Oldham, OL9 OLG