മുസിരിസ് പ്രവാസി ഫോറം ഇഫ്ത്താര്‍ സൗഹൃദ സംഗമം സംഘടിപ്പിച്ചു

മനുഷ്യനെ വിവിധ ഗോത്രങ്ങളായും, സമൂഹങ്ങളായും, വിവിധ നിറത്തിലും പ്രപഞ്ചനാഥന്‍ സൃഷ്ടിച്ചിരിക്കുന്നത് പരസ്പരം തിരിച്ചറിയുന്നതിന് വേണ്ടിയാണെന്നും, ഭയഭക്തിയുള്ളവര്‍ക്കാണ് പ്രപഞ്ചനാഥന്‍റെ മുന്നില്‍ സ്ഥാനമെന്നും, വ്രതത്തിന്‍റെ ആത്യന്തിക ലക്ഷ്യം ഭയഭക്തിയാണെന്നും അദ്ദേഹം സദസ്സിനെ ഉണര്‍ത്തി

New Update
musiris

ജിദ്ദ:   ഒന്നര പതിറ്റാണ്ടോളമായി പ്രവർത്തിക്കുന്ന  കൊടുങ്ങല്ലൂരിൽ നിന്നും  പരിസര പ്രദേശങ്ങളിലുമുള്ളവരുടെ ജിദ്ദയിലെ സൗഹൃദ കൂട്ടായ്മയായ മുസിരിസ് പ്രവാസി ഫോറം ഇഫ്ത്താര്‍ സൗഹൃദ സംഗമം സംഘടിപ്പിച്ചു.

Advertisment

ആക്ടിംഗ് പ്രസിഡന്‍റ് മുഹമ്മദ് ഷിഹാബ് അയ്യാരിലിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ സംഗമത്തില്‍ സെക്രട്ടറി അനീസ് എറമംഗലത്ത് സ്വാഗതം ആശംസിച്ചു. 

സേവ വൈസ് പ്രസിഡന്‍റ് അബ്ദുള്‍ റഷീദ് എടവനക്കാട് റമളാന്‍ സന്ദേശം നല്‍കി. മനുഷ്യനെ വിവിധ ഗോത്രങ്ങളായും, സമൂഹങ്ങളായും, വിവിധ നിറത്തിലും പ്രപഞ്ചനാഥന്‍ സൃഷ്ടിച്ചിരിക്കുന്നത് പരസ്പരം തിരിച്ചറിയുന്നതിന് വേണ്ടിയാണെന്നും, ഭയഭക്തിയുള്ളവര്‍ക്കാണ് പ്രപഞ്ചനാഥന്‍റെ മുന്നില്‍ സ്ഥാനമെന്നും, വ്രതത്തിന്‍റെ ആത്യന്തിക ലക്ഷ്യം ഭയഭക്തിയാണെന്നും അദ്ദേഹം സദസ്സിനെ ഉണര്‍ത്തി.

ഇന്ത്യന്‍ എംമ്പസി സ്കൂള്‍ മാനേജിംഗ് കമ്മിറ്റിയംഗമായി തെരഞ്ഞെടുക്കപ്പെട്ട മുസിരിസ് കുടുംബാഗം ഡോ. സബ്ന കോട്ടയെ കമ്മിറ്റിക്ക് വേണ്ടി രക്ഷാധികാരികള്‍ മെമെന്റോ നല്‍കി ആദരിച്ചു.

രക്ഷാധികാരികളായ മുഹമ്മദ് സഗീര്‍ മാടവന, താഹ മരിക്കാര്‍, ഹനീഫ് ചളിങ്ങാട്, തുഷാര ഷിഹാബ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജോ. സെക്രട്ടറിമാരായ സഗീര്‍ പുതിയകാവ്, കള്‍ച്ചറല്‍ സെക്രട്ടറി ജസീന സാബു, ശറഫുദ്ധീന്‍ ചളിങ്ങാട്, വനിതാ വിഭാഗം പ്രസിഡന്‍റ് സുമിത അബ്ദുള്‍ അസീസ്, സെക്രട്ടറി ഷിഫ സുബില്‍, ഷജീറ ജലീല്‍, ജസീന സാദത്ത്, തുടങ്ങിയവര്‍ ഇഫ്ത്താര്‍ സംഗമത്തിന് നേതൃത്വം നല്‍കി. 

വിവിധ സഹോദര സംഘടനകളായ ആലുവ കൂട്ടായ്മ, സേവ തുടങ്ങിയ സംഘടനാ പ്രധിനിധികളും പങ്കെടുത്തു. ട്രഷററര്‍ മുഹമ്മദ് സാബിര്‍ സദസ്സിന് നന്ദി പറഞ്ഞു.

Advertisment