മസ്ക്കറ്റ്: ഒമാനിലെ നഗരങ്ങളുടെ ഭംഗി ഇനി 360 ഡിഗ്രിയിൽ ആസ്വദിക്കാം. രാജ്യത്തെ റോഡുകൾ വെർച്വൽ വ്യൂ ഫീച്ചറിലൂടെ കവർ ചെയ്യുന്നതിനുള്ള പദ്ധതി ഗൂഗിൾ ഉടൻ നടപ്പിലാക്കും.
ഗതാഗത-ആശയ വിനിമയ-വിവര സാങ്കേതിക മന്ത്രാലയം നാഷണൽ സർവേ അതോറിറ്റിയുടെയും പ്രതിരോധ മന്ത്രാലയവുമായി സഹകരിച്ചാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ 2025വരെ നീണ്ടുനിൽക്കും. സുൽത്താനേറ്റിലെ പ്രധാന തെരുവുകളുടെയും നഗരങ്ങളുടെയും പനോരമിക് ചിത്രങ്ങളായിരിക്കും പുതിയ സംവിധാനം ഉപയോഗിച്ച് എടുക്കുക.
ഇതിലൂടെ ഉപയോക്താക്കൾക്ക് ഈ തെരുവുകളുടെയും പ്രദേശങ്ങളുടെയും 360 ഡിഗ്രിയിലുള്ള ചിത്രങ്ങൾ അനുഭവിച്ചറിയാൻ സാധിക്കും. രണ്ടു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ പ്രധാന നഗരങ്ങളായ മസ്കറ്റ്, സുഹാർ, സലാല എന്നിവയും രണ്ടാം ഘട്ടത്തിൽ മറ്റു സ്ഥലങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തും.