/sathyam/media/media_files/2026/02/14/pccf-mala-2026-02-14-17-36-55.jpg)
ജിദ്ധ : പീപ്പിൾസ് കൾചറൽ ഫോറം (പി സി എഫ്) ജിസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ 2026-2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫെബ്രുവരി 12-ന് ചേർന്ന ഓൺലൈൻ ജനറൽ ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പ്രസിഡൻ്റ് സിദ്ധീഖ് സഖാഫി മഞ്ഞപ്പെട്ടി അധ്യക്ഷത വഹിച്ചു.
പിഡിപി മലപ്പുറം ജില്ല സെക്രട്ടറിയും പിസിഎഫ് ജില്ലാ വെൽഫെയർ ബോർഡ് ചെയർമാനുമായ ഷാഹിർ മൊറയൂർ യോഗം ഉദ്ഘാടനം ചെയ്തു. എസ് ഐ ആർ പട്ടികയിൽ നിന്ന് ന്യൂനപക്ഷ പേരുകൾ ഒഴിവാക്കുന്നതിനെതിരെ, പൗരത്വ ഭേദഗതി നിയമം ഒളിച്ചുകടത്തുന്നതിനെതിരെ, മുസ്ലിം - ദലിത് - ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ ഫാസിസ്‌റ്റ് ഭീകരതക്കെതിരെ 2026 മാർച്ച് 31 ന് എറണാകുളം മറൈൻ ഡ്രൈവിൽ പിഡിപി നടത്തുന്ന അവകാശ സംരക്ഷണ റാലിയും സമ്മേളനവും വിജയിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കെ ശിഹാബ് വേങ്ങര, റഷീദ് കാരത്തൂർ, ഷാഫി കഞ്ഞിപ്പുര, സുൽത്താൻ സക്കീർ ആലങ്കോട്, സൈതലവി വൈലത്തൂർ, യൂനുസ് മൂന്നിയൂർ, മുഹമ്മദലി മാണൂർ, ഷംസു പതിനാറുങ്ങൽ, മുസ്തഫ തിരുനെല്ലി , വിവിധ മണ്ഡലം നേതാക്കൾ എന്നിവർ പ്രസംഗിച്ചു.
2026-27 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിക്ക് യോഗം രൂപം നൽകി. കമ്മിറ്റിക്ക് പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅദനി അംഗീകാരം നൽകിയതായി സംസ്ഥാന ജനറൽ സെക്രട്ടറിയും പിസിഎഫ് ചുമതലയുമുള്ള മജീദ് ചേർപ്പ് അറിയിച്ചു.
ഭാരവാഹികൾ:
പ്രസിഡന്റ്: കെ ശിഹാബ് വേങ്ങര
സെക്രട്ടറി: ഷാഫി കഞ്ഞിപ്പുര
ട്രഷറർ: മുസ്തഫ തിരുനെല്ലി
വൈസ് പ്രസിഡന്റുമാർ:
സൈദലവി വൈലത്തൂർ, ജിനാസ് ഏറനാട്, ഷംസു പതിനാറുങ്ങൽ തിരൂരങ്ങാടി, ഇർഫാൻ പാലക്കൽ ജോയിന്റ് സെക്രട്ടറിമാർ: ലിംഷാദ് മമ്പുറം (മീഡിയ ചുമതല),
അലി തൃപ്രങ്ങോട്, അബ്ദുൽ കരീം പൊന്മുണ്ടം, ഫാറൂഖ് പുതുപൊന്നാനി എന്നിവരെ തിരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us