New Update
/sathyam/media/media_files/2026/02/02/d115cccf-29e7-4840-b05f-8cbc7cc5209f-2026-02-02-18-54-24.jpg)
ജിദ്ദ: സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കോസ്‌വേയിലൂടെയുള്ള യാത്രാ ടോൾ അധികൃതർ വർധിപ്പിച്ചു. പുതിയ ടോൾ നിരക്കുകൾ ഈ മാസം 18 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി അറിയിച്ചു.
Advertisment
കാറുകൾ, മോട്ടോർ സൈക്കിളുകൾ എന്നിവയ്ക്കുള്ള പുതുക്കിയ നിരക്ക് 35 റിയാലാണ്. മിനി ബസുകൾക്ക് 55 റിയാൽ, വലിയ ബസുകൾക്ക് 70 റിയാൽ, ട്രക്കുകൾക്ക് ടണ്ണിന് 7 റിയാൽ എന്നിങ്ങനെയുമായിരിക്കും ടോൾ നിരക്കുകൾ.
വികലാംഗർ, വിദ്യാർത്ഥികൾ, പതിവായി (ദിവസേന) യാത്ര ചെയ്യുന്നവർ എന്നിവരുടെ ടോൾ നിരക്കുകളിൽ വർദ്ധനവ് ഉണ്ടാകില്ലെന്നും അതോറിറ്റി അറിയിപ്പ് തുടർന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us