/sathyam/media/media_files/nrFzO4bkpzDVyrSfrDFk.jpg)
പ്രവാസത്തിന്റെ പുതിയ മേച്ചിൻപുറങ്ങൾ തേടി യൂറോപ്പിലേക്ക് പോകുന്ന തനിമ അംഗങ്ങൾ ആയ ബാപ്തിസ്റ്റ് ആംബ്രോസ്, ലിജോ കാക്കനാട് എന്നിവർക്ക് തനിമ കുവൈത്ത് യാത്രയയപ്പ് നൽകി. തനിമ ജെനറൽ കൺവീനർ ഷൈജു പള്ളിപ്പുറം അധ്യഷത വഹിച്ച ചടങ്ങിൽ ഓഫീസ് സെക്രെട്ടറി ജിനോ കെ. എബ്രഹാം സ്വാഗതം ആശംസിച്ചു. അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് ബാബുജി ബത്തേരി അനുസ്മരണ സന്ദേശം അറിയിച്ചു.
/sathyam/media/media_files/FPzxj3rl3WXy9KWPxShm.jpg)
പെൺതനിമ ജോയിന്റ് കൺവീനർ മേരി ജോൺ, ഓണത്തനിമ കൺവീനർ അഷറഫ് ചൂരുട്ട്, ഗൾഫ് അഡ്വാൻസ് ട്രേഡിംഗ് കമ്പനി എം.ഡി കെ.എസ് വർഗ്ഗീസ്, സീനിയർ ഹാർഡ്‌കോർ അംഗങ്ങൾ ആയ ബാബുജി ബത്തേരി, ജോണി കുന്നേൽ, അലക്സ് വർഗ്ഗീസ്, ജേക്കബ് തോമസ് കുട്ടിത്തനിമ അംഗങ്ങൾ ആയ മാളവിക ഷൈജു, നോയൽ അലക്സ്, നിഥി മേരി അലക്സ്, ഹാർഡ് കോർ അംഗങ്ങൾ ആയ ജിനോ കെ. എബ്രഹാം, സലീം ടിപി, ഡൊമിനിക് ആന്റണി, ജോമോൻ ജോർജ്ജ്, ജിനി ഷൈജു, റുഹൈൽ വിപി, രാഹുൽ റെജി, വിനോദ് തോമസ് ഓമല്ലൂർ എന്നിവർ ആശംസകൾ അറിയിച്ചു. ലിജോയും ബാപ്തിസ്റ്റും മറുപടി പ്രസംഗത്തിൽ തനിമയുടെ കൂടെയുള്ള പ്രവർത്തനങ്ങളിൽ അഭിമാനം ഉള്ളതായ് ഓർമ്മിപ്പിച്ചു. മുബാറക്ക് കാമ്പ്രത്ത് നന്ദി അറിയിച്ചു.
/sathyam/media/media_files/jZvqvGINarRiz0LiwZzF.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us