New Update
/sathyam/media/media_files/2025/10/04/1-2025-10-04-16-35-51.jpg)
ദോഹ: OICC–INCAS ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ഭക്തിപൂർവ്വം ആഘോഷിച്ചു. തുമാമയിലെ ഭാരത് റെസ്റ്റോറന്റിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ചാൾസ് ചെറിയാൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജോജി ജോസഫ് സ്വാഗത പ്രസംഗം നടത്തി.സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് നിയാസ് ചെരുപ്പത്ത് സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
പ്രശസ്ത സൈക്കോളജിസ്റ്റും ഒലീവ് ഇന്റർനാഷണൽ സ്കൂളിന്റെ അക്കാദമിക് അഡ്വൈസറുമായ ഡോ. റോസമ്മ ഫിലിപ്പ് മുഖ്യാതിഥിയായി പങ്കെടുത്തു. തന്റെ മുഖ്യപ്രഭാഷണത്തിൽ, ഇംഗ്ലണ്ടിലെ ടാവിസ്റ്റോക്ക് സ്ക്വയറിലെ ഗാന്ധിജിയുടെ പ്രതിമയെ വിരൂപമാക്കാനുള്ള ശ്രമത്തെ അവര്‍ പരാമർശിച്ചു.
“ഗാന്ധിയുടെ പ്രതിമകൾക്കുപോലും ഭീഷണി നേരിടുന്നത്, അദ്ദേഹത്തിന്റെ ആശയങ്ങളും മൂല്യങ്ങളും ഇന്നും എത്രത്തോളം പ്രസക്തമാണെന്ന് തെളിയിക്കുന്നു,” എന്ന് അവർ അഭിപ്രായപ്പെട്ടു.
അവർ തുടർന്നു പറഞ്ഞു: “ലോക ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേർ ഇന്നും ഹിംസയും ഭീകരതയും നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഗാന്ധിജിയുടെ മൂല്യങ്ങളെക്കുറിച്ച് വീണ്ടും ചിന്തിക്കുകയും അവയെ പ്രചരിപ്പിക്കാനും ഇത്തരം ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നത് അത്യന്തം പ്രധാനമാണ്.”
“കോട്ടും സൂട്ടുമിട്ട ബാരിസ്റ്റർ മോഹൻദാസ് കരംചന്ദ് ഗാന്ധിയിൽ നിന്ന് ബ്രിട്ടീഷുകാർ ‘അർദ്ധ നഗ്നനായ ഫകീർ’ എന്ന് വിശേഷിപ്പിച്ച പരിവർത്തനത്തിലേക്ക് ഗാന്ധിജി നടന്ന ദൂരം തന്നെയാണ് ഗാന്ധിസത്തിന്റെ മഹത്തായ സന്ദേശം,” എന്നും അവർ വ്യക്തമാക്കി.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ശ്രീജിത്ത് നായർ, ജിസ് ജോസഫ്, ജൂട്ടാസ് പോൾ, ജോൺ ഗിൽബർട്ട്, നാസർ വടക്കേകാട്, ജോർജ് കുരുവിള, ഷംസുദീൻ ഇസ്മായിൽ എന്നിവർ ഗാന്ധിജയന്തി സന്ദേശം നൽകി.
മുഹമ്മദ് റാഫി നന്ദി അറിയിച്ചു.

Advertisment