Advertisment

പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന വ്യാ​ജേ​ന വ്യ​ക്തി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​; നാ​ലു​​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു

പ്ര​വാ​സി​ക​ളാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്

New Update
oman arrest

മ​സ്ക​ത്ത്​: പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന വ്യാ​ജേ​ന വ്യ​ക്തി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ നാ​ലു​​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡാ​ണ്​ ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

പ്ര​തി​ക​ളെ ആ​ൾ​മാ​റാ​ട്ടം, ആ​ക്ര​മ​ണം, മോ​ഷ​ണം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​വാ​സി​ക​ളാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ച്ചു​ കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Advertisment