Advertisment

വീണ്ടും മഴ; മ​ണി​ക്കൂ​റി​ൽ 27മു​ത​ൽ 64 കി.​മീ​റ്റ​ർ വേ​ഗ​ത​യി​ൽ കാ​റ്റ്, ന്യൂ​ന​മ​ർ​ദ​ത്തി​ൻറെ ഭാ​ഗ​മാ​യി ഒമാന്റെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ​ ചൊ​വ്വാ​ഴ്ച മു​ത​ൽ വ്യാ​ഴാ​ഴ്ച​വ​രെ കാ​റ്റും മ​ഴയും സാ​ധ്യ​ത​യെ​ന്ന്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം

ചൊ​വ്വാ​ഴ്ച ബു​റൈ​മി, തെ​ക്ക്​-​വ​ട​ക്ക്​ ബാ​ത്തി​ന, ദാ​ഹി​റ, മ​സ്‌​ക​ത്ത്, ദാ​ഖി​ലി​യ, വ​ട​ക്ക്​-​തെ​ക്ക്​ ശ​ർ​ഖി​യ, മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ 10മു​ത​ൽ 30 മി​ല്ലി​മീ​റ്റ​ർ​വ​രെ മ​ഴ ല​ഭി​ച്ചേ​ക്കു​മെ​ന്ന്​ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു

New Update
rain again in oman

മ​സ്​​ക​ത്ത്​: ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ​ ചൊ​വ്വാ​ഴ്ച മു​ത​ൽ വ്യാ​ഴാ​ഴ്ച​വ​രെ കാ​റ്റി​നും മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ആ​ലി​പ്പ​ഴ​വും വ​ർ​ഷി​ക്കും. വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കും.

Advertisment

ബു​റൈ​മി, വ​ട​ക്ക്​-​തെ​ക്ക്​ ബാ​ത്തി​ന, ദാ​ഹി​റ, മ​സ്‌​ക​ത്ത്, ദാ​ഖി​ലി​യ, തെ​ക്ക്​-​വ​ട​ക്ക്​ ശ​ർ​ഖി​യ, മു​സ​ന്ദം എ​ന്നീ ഗ​വ​ർ​ണ​​റേ​റ്റു​ക​ളി​ലാ​ണ്​ മ​ഴ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

​ചൊ​വ്വാ​ഴ്ച ബു​റൈ​മി, തെ​ക്ക്​-​വ​ട​ക്ക്​ ബാ​ത്തി​ന, ദാ​ഹി​റ, മ​സ്‌​ക​ത്ത്, ദാ​ഖി​ലി​യ, വ​ട​ക്ക്​-​തെ​ക്ക്​ ശ​ർ​ഖി​യ, മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ 10മു​ത​ൽ 30 മി​ല്ലി​മീ​റ്റ​ർ​വ​രെ മ​ഴ ല​ഭി​ച്ചേ​ക്കു​മെ​ന്ന്​ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. മ​ണി​ക്കൂ​റി​ൽ 27മു​ത​ൽ 64 കി.​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​യി​രി​ക്കും കാ​റ്റു​​വീ​ശു​ക. ബു​ധ​നാ​ഴ്ച അ​ൽ​ഹ​ജ​ർ പ​ർ​വ്വ​ത നി​ര​ക​ളി​ലും അ​വ​യു​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ഞ്ച്​​മു​ത​ൽ 20 മി​ല്ലി​മീ​റ്റ​ർ​വ​രെ മ​ഴ പെ​യ്​​തേ​ക്കും.​

ഇ​ത്​ ഒ​മാ​ൻ ക​ട​ലി​​ന്‍റെ തീ​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ച്ചേ​ക്കും. വ്യാ​ഴാ​ഴ്ച വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി അ​ഞ്ച്​​മു​ത​ൽ 15 മി​ല്ലി​മീ​റ്റ​ർ​വ​രെ മ​ഴ​യും മ​ണി​ക്കൂ​റി​ൽ 27മു​ത​ൽ 64 കീ.​മീ​റ്റ​ർ വേ​ഗ​ത​യി​ൽ കാ​റ്റും വീ​ശി​യേ​ക്കും. മ​ഴ​യു​ടെ പ​ശ്ചാ​ത​ല​ത്തി​ൽ എ​ല്ലാ​വ​രും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Advertisment