മസ്കത്ത്: ഒമാനിൽ നിന്നുള്ള കൂടുതൽ വിമാനങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. ഒമാനില്‍നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. അടുത്തമാസം ഏഴ് വരെയുള്ള നിരവധി സർവീസുകൾ റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ട്.
ഈമാസം 28 മുതല്‍ ജൂണ്‍ ഒന്നുവരെയുള്ള വിവിധ സര്‍വ്വീസുകള്‍ നേരത്തെ റദ്ദാക്കിയിരുന്നു. യാത്രക്കാര്‍ക്ക് തിരിച്ചടിയാണ് ഈ തീരുമാനം. ജൂൺ രണ്ട്, നാല്, ആറ് ദിവസങ്ങളിൽ കോഴിക്കോട് നിന്നും മസ്കറ്റിലേക്കുള്ള സര്‍വീസ് ഉണ്ടാകില്ല.
ജൂണ്‍ മൂന്ന്, അഞ്ച്, ഏഴ് തീയതികളിലെ മസ്‌കറ്റ്- കോഴിക്കോട് സർവീസുകളും റദ്ദാക്കി. ജൂണ്‍ ഒന്ന്, മൂന്ന്, അഞ്ച് ഏഴ് തീയതികളിലെ കണ്ണൂര്‍- മസ്‌കറ്റ്- കണ്ണൂര്‍ സര്‍വീസുകള്‍, ജൂണ്‍ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് തീയതികളിലെ തിരുവനന്തപുരം- മസ്‌കറ്റ് സര്‍വീസ് എന്നിവയും ഉണ്ടാകില്ല.