ചികിത്സയിലായിരുന്ന പ്രവാസി മലയാളി ഒമാനില്‍ മരിച്ചു

 ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  തുംറൈത്തിലെ സ്വകാര്യ കമ്പനിയില്‍ സേഫ്റ്റി ഓഫിസറായിരുന്നു

New Update
sujith jayachandran

സലാല: ഒമാനില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി  അന്തരിച്ചു. കൊടുങ്ങല്ലൂര്‍ കാര സ്വദേശി തയ്യില്‍ വീട്ടില്‍ സുജിത് ജയചന്ദ്രന്‍ (40) ആണ് മരിച്ചത്.  ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  

Advertisment

തുംറൈത്തിലെ സ്വകാര്യ കമ്പനിയില്‍ സേഫ്റ്റി ഓഫിസറായിരുന്നു. അവിവാഹിതനാണ്. പിതാവ്: ജയചന്ദ്രന്‍. മാതാവ്: സുമ.

Advertisment