Advertisment

ഒമാനില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം; മലയാളിക്ക് ദാരുണാന്ത്യം

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യഎക്സ്​പ്രസിന്‍റെ വിമാനത്തിലായിരുന്നു ഇദ്ദേഹം യാത്ര തിരിച്ചിരുന്നത്​.

author-image
ന്യൂസ് ബ്യൂറോ, ഒമാന്‍
Updated On
New Update
sachin vadakara

മസ്‌കത്ത്: ഒമാനില്‍ നിന്നും നാട്ടിലേക്കുള്ള നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ വെച്ച് മലയാളി മരിച്ചു. വടകര സ്വദേശി ചന്ദ്രിക ആശീര്‍വാദ് വീട്ടില്‍ സച്ചിന്‍ (42) ആണ് വിമാനത്തില്‍വെച്ച് മരിച്ചത്.  

Advertisment

വിമാനം ലാന്‍ഡ് ചെയ്യാന്‍ ഒരു മണിക്കൂര്‍ ശേഷിക്കെ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യഎക്സ്​പ്രസിന്‍റെ വിമാനത്തിലായിരുന്നു ഇദ്ദേഹം യാത്ര തിരിച്ചിരുന്നത്​.

വിമാനം ലാൻഡ് ചെയ്തതിന് ശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ് മരണം സ്ഥിരീകരിച്ചത്.  അല്‍മറായിയുടെ സുഹാര്‍ ബ്രഞ്ചില്‍ സെയില്‍സ് സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു. 

രണ്ട് വര്‍ഷം മുമ്പാണ് സുഹാറില്‍ എത്തിയത്. ഇതിന് മുമ്പ് സൗദിയിലായിരുന്നു ജോലിചെയ്തിരുന്നത്. പിതാവ്: സദാനന്ദന്‍. ഭാര്യ: ഷെര്‍ലി: മകന്‍: ആരോണ്‍.

Advertisment