ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​കൾക്ക് ദാരുണാന്ത്യം

New Update
1771928040

മ​സ്ക​റ്റ്: ഒ​മാ​നി​ൽ വാ​ഹ​ന​മി​ടി​ച്ച് മ​ല​യാ​ളി​ക​ളാ​യ ര​ണ്ടു​പേ​ർ മ​രി​ച്ചു. അ​ൽ വു​സ്ത മ​ഹൂ​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കോ​ഴി​ക്കോ​ട് ബേ​പ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഷ​ജി​ത് കു​മാ​ർ(55), ആ​കാ​ശ് ജി​ത്തു (25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഷ​ജി​ത്തി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ പു​ത്ര​നാ​ണ് ആ​കാ​ശ്.

Advertisment

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ന​ട​ക്കാ​നി​റ​ങ്ങി​യ ഇ​വ​രെ നി​യ​ന്ത്ര​ണം വി​ട്ട വാ​ൻ ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പി​ക്ക​പ്പ് വാ​നി​ന് നി​യ​ന്ത്ര​ണം വി​ട്ട് ഷ​ജി​ത്തി​നെ​യും ആ​കാ​ശി​നെ​യും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ തു​ട​ർ​ന​ട​പ​ടി​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Advertisment