ഒമാന്‍ തീരത്ത് വീണ്ടും ഇറാന്‍റെ ആക്രമണം; കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

New Update
deccanherald_2026-03-01_sfq4p91g_file84sd1vfsixyapr4dnqo

മസ്കറ്റ്: ഒമാന്‍ തീരത്ത് വീണ്ടും ഇറാന്‍റെ ആക്രമണം. കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചു. ഡ്രോൺ കപ്പലുകള്‍ ഉപയോഗിച്ചാണ് ഭീമന്‍ ചരക്കുകപ്പലിനെ ഇറാന്‍ ആക്രമിച്ചിരിക്കുന്നത്.

Advertisment

സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തിന് വടക്കുപടിഞ്ഞാറ് ഭാഗത്താണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ആക്രമണത്തിന് പിന്നാലെ കപ്പലിൽ തീപിടിത്തവും കേടുപാടുകളും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.

ഞായറാഴ്ച ഒമാൻ തീരത്തുണ്ടായ ആക്രമണത്തിൽ തകർന്ന സ്കൈലൈറ്റ് എന്ന കപ്പലിൽനിന്നും കാണാതായവർക്കായി തെരച്ചിൽ പുരോഗമിക്കുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു. 16 ഇന്ത്യക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. രക്ഷപ്പെടുത്തിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നതായും അധികൃതർ അറിയിച്ചു.

സംഭവത്തെ തുടർന്ന് മേഖലയിൽ സുരക്ഷാ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സംഭവത്തിൽ വിശദീകരണം തേടുകയും ബാധിതരുടെ കുടുംബവുമായി ബന്ധപ്പെടുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

Advertisment