തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ക്കാ​നൊ​രു​ങ്ങി ഒമാൻ എയർ

author-image
ന്യൂസ് ബ്യൂറോ, ഒമാന്‍
Updated On
New Update
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത്  ഇന്ത്യയിലേക്കുള്ളവ അടക്കം 424 സര്‍വീസുകള്‍ ഒമാന്‍ എയര്‍ റദ്ദാക്കി

മസ്ക്കറ്റ്: തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കുള്ള സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ക്കാ​നൊ​രു​ങ്ങി ഒ​മാ​ന്‍ ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യാ​യ ഒ​മാ​ൻ എ​യ​ർ.

Advertisment

ഞാ​യ​ർ, ബു​ധ​ൻ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും സ​ർ​വി​സു​ക​ൾ ന​ട​ത്തു​ക. ജ​നു​വ​രി 31മു​ത​ൽ സ​ർ​വി​സു​ക​ൾ തു​ട​ങ്ങു​മെ​ന്നാ​ണ്​ വിമാന കമ്പനിയുടെ ഔദ്യോഗിക വെ​ബ്​​സൈ​റ്റി​ൽ കാ​ണി​ക്കു​ന്ന​ത്.

അതേസമയം ഒ​മാ​ന്‍റെ ബ​ജ​റ്റ്​ എ​യ​ർ ​വി​മാ​ന​മാ​യ സ​ലാം എ​യ​ർ തി​രു​വ​ന​ന്ത​പു​രം സെ​ക്ട​റി​ൽ സ​ർ​വി​സ്​ തു​ട​ങ്ങി​യ​തോ​ടെ ഒ​മാ​ൻ എ​യ​ർ ഈ ​റൂ​ട്ടി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങി​യി​രു​ന്നു.

ഇ​ന്ത്യ​ൻ ​സെ​ക്ട​റി​ൽ ല​ക്‌​നോ​വി​ലേ​ക്കും സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ഒ​മാ​ൻ എ​യ​ർ തീ​ര​മാ​നി​ച്ചി​ട്ടു​ണ്ട്. ശ​രാ​ശ​രി 100റി​യാ​ലി​ന​ടു​ത്താ​ണ്​ ടി​ക്ക​റ്റ്​ നി​രക്കായി ഈടാക്കുക.

ക​മ്പ​നി​യു​ടെ ആകെയുള്ള സാ​മ്പ​ത്തി​ക പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും മ​ത്സ​രാ​ധി​ഷ്ഠി​ത വി​പ​ണി​യി​ൽ ത​ങ്ങ​ളു​ടെ സ്ഥാ​നം ഉ​റ​പ്പി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടുകൊണ്ട് നടക്കുന്ന ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ഒമാൻ എയറിന്റെ പു​തി​യ നീ​ക്കം.

Advertisment